IPL

  • associate partner

IPL 2020 | ആദ്യ കിരീടം തേടി കോഹ്ലിപ്പട ഇറങ്ങുന്നു; തടുക്കാൻ വാർണർ ബ്രോയും കൂട്ടരും

കോഹ്‌ലി എല്ലായ്‌പ്പോഴും മുന്നിൽ നിന്ന് നയിച്ചിട്ടുണ്ടെങ്കിലും കളിയുടെ എല്ലാ മേഖലകളിലും ഒരു പോലെ മികവ് കാട്ടാനാകാത്തതാണ് കഴിഞ്ഞ സീസണുകളിൽ ആർസിബിക്ക് തിരിച്ചടിയായിട്ടുള്ളത്.

News18 Malayalam | news18-malayalam
Updated: September 21, 2020, 2:32 PM IST
IPL 2020 | ആദ്യ കിരീടം തേടി കോഹ്ലിപ്പട ഇറങ്ങുന്നു; തടുക്കാൻ വാർണർ ബ്രോയും കൂട്ടരും
RCB
  • Share this:
ദുബായ്: കന്നി ഐപിഎൽ കിരീടത്തിനായുള്ള യാത്ര തുടങ്ങാൻ വിരാട് കോഹ്‌ലിയും കൂട്ടരും ഇന്ന് ഇറങ്ങുന്നു. (IPL 2020 FULL COVERAGE) ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ഈ സീസണിലെ ആദ്യ കളിയിൽ കോഹ്ലിപ്പട നേരിടുന്നത്. കടലാസിൽ കരുത്തരാണ് ഇരു ടീമുകളും. അതുകൊണ്ടുതന്നെ വിജയത്തോടെ തുടങ്ങാനാണ് കോഹ്ലിയും വാർണറും ആഗ്രഹിക്കുന്നത്.

ഇരു ടീമുകളിലും അപകടകാരികളായ ബാറ്റ്സ്മാൻമാരുണ്ട്, ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്നവർ. കോഹ്‌ലി എല്ലായ്‌പ്പോഴും മുന്നിൽ നിന്ന് നയിച്ചിട്ടുണ്ടെങ്കിലും കളിയുടെ എല്ലാ മേഖലകളിലും ഒരു പോലെ മികവ് കാട്ടാനാകാത്തതാണ് കഴിഞ്ഞ സീസണുകളിൽ ആർസിബിക്ക് തിരിച്ചടിയായിട്ടുള്ളത്.

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ആർസിബി ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്ത് നൽകുന്നു. യുവ ഓപ്പണർ ദേവ്ദത്ത് പാഡിക്കലിൽ നിന്നും ടീം ഏറെ പ്രതീക്ഷിക്കുന്നു.

മറുവശത്ത്, ഓറഞ്ച് ക്യാപ് മൂന്ന് തവണ നേടിയതും 2016 ൽ കന്നി കിരീട വിജയത്തിലേക്ക് നയിച്ചതുമായ ഐപിഎല്ലിലെം പൊന്നുംതാരം ഡേവിഡ് വാർണറാണ് എസ്ആർഎച്ചിനെ നയിക്കുന്നത്. അപകടകരായിയാ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയും അവർക്കൊപ്പമുണ്ട്.

കഴിഞ്ഞ സീസണിൽ ആർ‌സി‌ബിക്കെതിരായ ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഉൾപ്പെടെ ഒന്നിലധികം റെക്കോർഡുകൾ തകർത്ത ശക്തമായ ഓപ്പണിംഗ് ഓപ്പണിങ് സഖ്യം മികവ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, മിച്ചൽ മാർഷ്, ഫാബിയൻ അല്ലൻ എന്നിവരുടെ ബാറ്റിംഗ് വീര്യവും സൺറൈസേഴ്‌സിനുണ്ട്.

ബാറ്റിംഗ് നിരയുടെ ആഴക്കുറവാണ് സൺറൈസേഴ്‌സിന്റെ പ്രധാന പ്രശ്നം. വിരാട് സിംഗ്, അഭിഷേക് ശർമ, പ്രിയം ഗാർഗ്, അബ്ദുൾ സമദ് തുടങ്ങിയ ചെറുപ്പക്കാരെ ഏറെ പ്രതീക്ഷയോടെയാണ് ടീം കാണുന്നത്.

ബൗളിംഗിലെ ആഴത്തിനും വ്യതിയാനത്തിനും പേരുകേട്ട ഒരു ടീം സൺറൈസേഴ്‌സിന്റെ കോർ യൂണിറ്റ് മാറ്റമില്ലാതെ തുടരുന്നു. സന്ദീപ് ശർമ, സിദ്ധാർത്ഥ് കൌൾ, ബേസിൽ തമ്പി എന്നിവർ ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിലുണ്ട്.

ഏറ്റവും മികച്ച ടി 20 ബൌളർ - അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ, ഒന്നാം നമ്പർ ഓൾ‌റൌണ്ടർ മുഹമ്മദ് നബി എന്നിവരുടെ സാന്നിധ്യംകൊണ്ട് സൺ‌റൈസേഴ്‌സ് കൂടുതൽ കരുത്തരാണ്.

ഐപി‌എൽ 2020, മാച്ച് 3

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Vs സൺറൈസേഴ്സ് ഹൈദരാബാദ്

സെപ്റ്റംബർ 21, ഇന്ത്യൻ സയം 7.30ന്

വേദി: ദുബായ്

ടെലികാസ്റ്റ്: സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക്

ലൈവ് സ്ട്രീമിംഗ്: ഡിസ്നി + ഹോട്ട്സ്റ്റാർ

ടീം

സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണർ (ക്യാപ്റ്റൻ), കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, വിരാട് സിംഗ്, പ്രിയം ഗാർഗ്, അബ്ദുൾ സമദ്, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, സിദ്ധാർത്ഥ് കൌൾ, ബില്ലി സ്റ്റാൻലേക്ക്, ടി നടരാജൻ, അഭിഷേക് ശർമ, ഷാബാസ് നാഡെ ഫാബിയൻ അലൻ, വിജയ് ശങ്കർ, മുഹമ്മദ് നബി, റാഷിദ് ഖാൻ, സഞ്ജയ് യാദവ്, ജോണി ബെയർ‌സ്റ്റോ, വൃദ്ധിമാൻ സാഹ, ശ്രീവത്സ് ഗോസ്വാമി, ബവനക സന്ദീപ്, ബേസിൽ തമ്പി.
You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]
ആർ‌സി‌ബി: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), എ ബി ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പാഡിക്കൽ, ഗുർകീരത് മൻ സിംഗ്, മൊഹീൻ അലി, മുഹമ്മദ് സിരാജ്, നവദീപ് സൈനി, പാർത്ഥിവ് പട്ടേൽ, പവൻ നേഗി, ശിവം ദുബെ, ഉമേഷ് യാദവ്, വാഷിംഗ്ടൺ സുന്ദർ, യുസ്വെന്ദ്ര ചാൻ മോറിസ്, ജോഷ് ഫിലിപ്പ്, പവൻ ദേശ്പാണ്ഡെ, ഡേൽ സ്റ്റെയ്ൻ, ഷഹബാസ് അഹമദ്, ഇസുരു ഉദാന, ആദം സാംപ.
Published by: Anuraj GR
First published: September 21, 2020, 2:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading