നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 RCBvKXIP| റോയൽ ചാലഞ്ചേഴ്സിനെതിരെ പഞ്ചാബിന് 172 റൺസ് വിജയ ലക്ഷ്യം

    IPL 2020 RCBvKXIP| റോയൽ ചാലഞ്ചേഴ്സിനെതിരെ പഞ്ചാബിന് 172 റൺസ് വിജയ ലക്ഷ്യം

    39 പന്തിൽ നിന്ന് 48 റൺസെടുത്ത ബാംഗ്ലൂർ നായകൻ വിരാട് കോലിയും അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാരെ അടിച്ച് തകർത്ത മോറിസുമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

    rcb

    rcb

    • Share this:
      ഷാർജ: ഐപിഎൽ 13ാം സീസണിലെ 31ാം മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സിനെതിരെ പഞ്ചാബിന് 172 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. 39 പന്തിൽ നിന്ന് 48 റൺസെടുത്ത ബാംഗ്ലൂർ നായകൻ വിരാട് കോലിയും അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാരെ അടിച്ച് തകർത്ത മോറിസുമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

      ബൗളര്‍മാരുടെ മികവിലാണ് പഞ്ചാബിന് ബാംഗ്ലൂർ സ്കോർ ചെറിയ അക്കത്തിൽ ഒതുക്കാനായത്. പഞ്ചാബിനായി മുഹമ്മദ് ഷമിയും മുരുകൻ അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് ഓപ്പണർമാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും മികച്ച തുടക്കം സമ്മാനിച്ചു.

      ബാംഗ്ലൂർ സ്കോർ 38 റൺസിൽ നിൽക്കെ ദേവ് ദത്ത് പടിക്കലിനെ(12 പന്തിൽ 18 റൺസ്) അർഷ് ദീപ് പുറത്താക്കി. പിന്നാലെ ഫിഞ്ചിനെ (12 പന്തിൽ 18) അശ്വിൻ ക്ലീൻ ബൗൾടാക്കി. മൂന്നാമനായി ഇറങ്ങിയ വാഷിംഗ്ടൺ സുന്ദറിനും പിടിച്ചു നിൽക്കാനായില്ല. സുന്ദർ 14 പന്തിൽ 13 റൺസുമായി മടങ്ങി.

      ശിവം ദുബെ നായകൻ കോലിയുമായി ചേർന്ന് റൺസുയർത്താൻ ശ്രമിച്ചെങ്കിലും ദുബൈയെ(19 പന്തിൽ 23 റൺസ്) ക്രിസ് ജോർദാൻ പുറത്താക്കി. അഞ്ചാം വിക്കറ്റിൽ കോലിയും ദുബൈയും ചേർന്ന് 39 റൺസ് കൂട്ടിച്ചേർത്തു. ആറാമനായാണ് ഇന്ന് ഡിവില്ലിയേഴ്സ് ഇറങ്ങിയത്. എന്നാൽ ഈ മത്സരത്തിൽ ഡിവില്ലിയേഴ്സ് അങ്ങേയറ്റം നിരാശനാക്കി. അഞ്ചുപന്തില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ഷമി പുറത്താക്കി. ആ ഓവറിലെ അഞ്ചാം പന്തില്‍ കോലിയെയും ഷമി മടക്കി.

      പിന്നീടെത്തിയ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും ഉദാനയും അടിച്ച് കളിച്ചതോടെ സ്‌കോര്‍ 170 കടന്നു. ഇരുവരും ചേര്‍ന്ന് ഷമിയെറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ് നേടിയത്. ഐപിഎല്ലിൽ കോലിയുടെ 200ാം മത്സരമാണ് ഇന്നത്തേത്.



      ബാംഗ്ലൂർ: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോലി (ക്യാപ്റ്റൻ), എബി ഡിവില്ലേഴ്സ് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ക്രിസ് മോറിസ്, ഇസുരു ഉഡാന, വാഷിങ്ടൻ സുന്ദർ, നവ്ദീപ് സെ‌യ്‌നി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചെഹൽ

      പഞ്ചാബ്: ക്രിസ് ഗെയ്ൽ, കെ.എൽ.രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), മായങ്ക് അഗർവാൾ, നിക്കോളാസ് പുരാൻ, ഗ്ലെൻ മാക്സ്‌വെൽ , ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുഹമ്മദ് ഷമി, മുരുകൻ അശ്വിൻ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്
      Published by:Gowthamy GG
      First published:
      )}