നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| ചെന്നൈ VS രാജസ്ഥാൻ; ടോസ് നേടി ചെന്നൈ; ഫീൽഡിംഗ് തെരഞ്ഞെടുത്തു

  IPL 2020| ചെന്നൈ VS രാജസ്ഥാൻ; ടോസ് നേടി ചെന്നൈ; ഫീൽഡിംഗ് തെരഞ്ഞെടുത്തു

  ടോസ് നേടിയ ചെന്നൈ ഫീൽഡിംഗ് തെരഞ്ഞെടുത്തു.

  ipl

  ipl

  • Share this:
   ഷാർജ: ഐപിഎൽ 13ാം സീസണിലെ നാലാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ടോസ് നേടിയ ചെന്നൈ ഫീൽഡിംഗ് തെരഞ്ഞെടുത്തു.

   ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് എംഎസ് ധോണി നയിക്കുന്ന ചെന്നൈ ഇന്ന് ക്രീസിലെത്തുന്നത്.

   ആദ്യ മത്സരം തന്നെ വിജയിച്ചു തുടങ്ങാനാണ് സ്റ്റീവ് സ്മിത്തിന്റെ രാജസ്ഥാൻ റോയല്‍സ് ഒരുങ്ങുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30-നാണ് മത്സരം ആരംഭിക്കുന്നത്.  ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ ജേതാക്കളായ രോജസ്ഥാൻ ഇത്തവണ കിരീട നേട്ടം സ്വന്തമാക്കാൻ തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്.

   ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ഡേവിഡ് മില്ലര്‍, മലയാളി താരം സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, യശസ്വി ജയ്സ്വാള്‍, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്കട്ട്, വരുണ്‍ ആരോണ്‍, ഒഷെയ്ന്‍ തോമസ്, ആന്‍ഡ്രൂ ടൈ എന്നിവരുള്‍പ്പെട്ടതാണ് രാജസ്ഥാൻ ടീം.

   ആദ്യ വിജയത്തിലെ ആത്മവിശ്വാസത്തിന് പുറമെ അമ്പാട്ടി റായിഡു, ഫാഫ് ഡൂപ്ലസി എന്നിവരുടെ മികച്ച ഫോമും ചെന്നൈയുടെ വിജയപ്രതീക്ഷ വർധിപ്പിക്കുന്നു.   അതേസമയം പരിക്കേറ്റ ഡ്വയ്ൻ ബ്രാവോ ഇന്ന് കളിക്കാത്തത് ചെന്നൈയ്ക്ക് ചെറിയൊരു തിരിച്ചടിയാണ്. കോവിഡ് ബാധിതനായിരുന്ന യുവതാരം റിതുരാജ് ഗെയ്ക്വാദ് കോവിഡ് മുക്തനായത് ചെന്നൈയെ സംബന്ധിച്ച് നല്ല വാർത്തയാണ്.

   ചെന്നൈ സൂപ്പർ കിംഗ്സ്: മുരളി വിജയ്, ഷെയ്ൻ വാട്സൻ, ഫാഫ് ഡുപ്ലസി, റിതുരാജ് ഗെയ്ക്വാദ്, എംഎസ് ധോണി(W/C), കേദാർ ജാദവ്, രവീന്ദ്ര ജഡേജ, സം കുറൻ, ദീപക് ചാഹർ, ലുംഗി എൻഗിഡി

   രാജസ്ഥാൻ റോയൽസ്: യശ്വാസി ജയ്സ്വാൾ, റോബിൻ ഉത്തപ്പ, സഞ്ജു സാംസൺ(wk), സ്റ്റീവൻ സ്മിത്ത്, ഡേവിഡ് മില്ലർ, റിയാൻ പരാഗ്, ശ്രേയസ് ഗോപാൽ, ടോം കുറൻ, രാഹുൽ തെവാത്യ, ജോഫ്ര ആർച്ചർ, ജയ്ദേവ് ഉനദ്കത്
   Published by:Gowthamy GG
   First published:
   )}