നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 RR vs DC| രാജസ്ഥാനെ 46 റൺസിന് പരാജയപ്പെടുത്തി ഡൽഹി; പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്

    IPL 2020 RR vs DC| രാജസ്ഥാനെ 46 റൺസിന് പരാജയപ്പെടുത്തി ഡൽഹി; പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്

    ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. തുടക്കം പതറി തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായ ഡൽഹിക്ക് രക്ഷകനായത് ഷിംറോൺ ഹെറ്റ്മെയറാണ്.

    rr vs dc

    rr vs dc

    • Share this:
      ഷാർജ: ഐപിഎല്ലിലെ 23ാം മത്സരത്തിൽ രാജസ്ഥാനെതിരെ ഡൽഹിക്ക് വിജയം. 46 റൺസിന് രാജസ്ഥാനെ പരാജയപ്പെടുത്തി ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഡൽഹിയുടെ 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാനെ ഭാഗ്യ ഗ്രൗണ്ടും തുണച്ചില്ല. 138 റൺസിന് രാജസ്ഥാൻ ഓൾഔട്ടായി.

      മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഒരുതരത്തിലും വെല്ലിവുളി ഉയർത്താൻ കഴിഞ്ഞില്ല. 38 റൺസെടുത്ത രാഹുൽ തെവാതിയയും 34 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. രാജസ്ഥാൻ ടീമിൻറെ പ്രതീക്ഷയായിരുന്ന മലയാളി താരം സഞ്ജു സാംസൺ ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും അഞ്ച് റൺസ് എടുത്ത് സഞ്ജു പുറത്തായി.

      ഓപ്പണർ ജോസ ബട്ലറുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 13 റൺസ് എടുത്ത ബട്ലറെ അശ്വിൻ പുറത്താക്കി. നായകൻ സ്റ്റീവ് സ്മിത്ത് (17 പന്തിൽ 24), യശ്വസി ജയ്‌സ്വാളിനൊപ്പം (36 പന്തിൽ 34) ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സ്മിത്ത് പുറത്തായതോടെ ആ ശ്രമം പാളി. പിന്നീടെത്തിയ സഞ്ജുവിനും മഹിപാൽ ലോംറോറിനും ഒന്നും ചെയ്യാനായില്ല. സ്റ്റോയിൻസ് ജയ്സ്വാളിനെ പുറത്താക്കി.

      ആദ്യമായി കളിച്ച ആൻഡ്രൂ ടൈ (6 പന്തിൽ 6)യും നിരാശപ്പെടുത്തി. ജോഫ്ര ആർച്ചർ (4 പന്തിൽ 2), ശ്രേയാസ് ഗോപാൽ(2 പന്തിൽ 2റൺസ്) എന്നിവരും ഒന്നും ചെയ്യാനാകാതെ മടങ്ങി. രാഹുൽ തെവാത്തിയ (29 പന്തിൽ 38) പൊരുതിയെങ്കിലും 19ാം ഓവറിൽ പുറത്തായി. കാർത്തിക് ത്യാഗി (3 പന്തിൽ പുറത്താകാതെ 2), വരുൺ ആരോൺ (2 പന്തിൽ 1) എന്നിങ്ങനെയാണ് റൺസ് നേടിയത്.

      അശ്വിൻ, സ്റ്റോയിനിസ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അൻ‌റിക് നോർജെ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ എന്നിവർ എന്നിവർ ഓരോ വിക്കറ്റും നേടി.

      ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. തുടക്കം പതറി തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായ ഡൽഹിക്ക് രക്ഷകനായത് ഷിംറോൺ ഹെറ്റ്മെയറാണ്. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

      ഡൽഹി സ്കോർ 12 റൺസിൽ നിൽക്കുമ്പോഴാണ് ശിഖർധവാനെ പുറത്താക്കിക്കൊണ്ട് ജോഫ്ര ആർച്ചർ ആദ്യ പ്രഹരം നൽകിയത്. നാല് പന്തിൽ അഞ്ച് റൺസ് മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ചേര്‍ന്ന് മത്സരം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതിനിടെ പൃഥ്വി ഷായെ(10 പന്തിൽ 19 റൺസ്) പുറത്താക്കി ആർച്ചർ വീണ്ടും പ്രഹരമേൽപ്പിച്ചു. അയ്യരും ഷായും ചേർന്ന് 30 റണ്‍സിന്റെ കൂട്ടുകെട്ട്പടുത്തുയര്‍ത്തി. ‌

      പിന്നാലെ എത്തിയ ഋഷഭ് പന്തിനൊപ്പം ശ്രേയാസ് പോരാട്ടം തുടർന്നെങ്കിലും ജയ്സ്വാളിന്റെ പന്തിൽ പുറത്തായി. 18 പന്തിൽ 22 റൺസായിരുന്നു അയ്യർ നേടിയത്. പന്തിനും കൂടുതലൊന്നും സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് മാർക്കസ് സ്റ്റോയിനിസും ഷിമ്രോൺ ഹെറ്റ്മയറും ചേർന്ന് ചെറുത്തു നിൽപ്പ് തുടർന്നു. ഇരുവരും ചേർന്ന് അ‌ഞ്ചാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തു. 14–ാം ഓവറിൽ രാഹുൽ തെവാത്തിയ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയതോടെ ഡൽഹിയുടെ ചെറുത്ത് നിൽപ്പ് ഏതാണ്ട് അവസാനിച്ചു. സ്റ്റോയിനിസ് 30 പന്തിൽ 39 റൺസെടുത്തു.



      ഹെറ്റ്മയറിനെ (24 പന്തിൽ 45) കാർത്തിക് ത്യാഗി പുറത്താക്കിയതോടെ ഡൽഹിയുടെ പോരാട്ടം അവസാനിച്ചു. പിന്നാലെ എത്തിയഹർഷൽ പട്ടേൽ (15 പന്തിൽ 16), അക്സർ പട്ടേൽ (8 പന്തിൽ 16) എന്നിവരെ യഥാക്രമം ആർച്ചറും ആൻഡ്രൂ ടൈയും പുറത്താക്കി. കഗിസോ റബാദ (മൂന്നു പന്തിൽ രണ്ട്), ആർ.അശ്വിൻ (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു. രാജസ്ഥാനായി ആർച്ചർ മൂന്നു വിക്കറ്റും ടൈ, ത്യാഗി, തെവാത്തിയ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
      Published by:Gowthamy GG
      First published:
      )}