നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 RR vs DC| ഡൽഹിക്ക് രക്ഷകനായി ഹെറ്റ്മെയർ; രാജസ്ഥാന് 185 റൺസ് വിജയ ലക്ഷ്യം

  IPL 2020 RR vs DC| ഡൽഹിക്ക് രക്ഷകനായി ഹെറ്റ്മെയർ; രാജസ്ഥാന് 185 റൺസ് വിജയ ലക്ഷ്യം

  തുടക്കം പതറി തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായ ഡൽഹിക്ക് രക്ഷകനായത് ഷിംറോൺ ഹെറ്റ്മെയറാണ്. ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

  RR vs DC

  RR vs DC

  • Share this:
   ഷാർജ: ഐപിഎൽ 23ാം മത്സരത്തിൽ ഡൽഹിക്കെതിരെ രാജസ്ഥാൻ റോയൽസിന് 185 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. തുടക്കം പതറി തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായ ഡൽഹിക്ക് രക്ഷകനായത് ഷിംറോൺ ഹെറ്റ്മെയറാണ്. ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

   ഡൽഹി സ്കോർ 12 റൺസിൽ നിൽക്കുനമ്പോഴാണ് ശിഖർധവാനെ പുറത്താക്കിക്കൊണ്ട് ജോഫ്ര ആർച്ചർ ആദ്യ പ്രഹരം നൽകിയത്. നാല് പന്തിൽ അഞ്ച് റൺസ് മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ചേര്‍ന്ന് മത്സരം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതിനിടെ പൃഥ്വി ഷായെ(10 പന്തിൽ 19 റൺസ്) പുറത്താക്കി ആർച്ചർ വീണ്ടും പ്രഹരമേൽപ്പിച്ചു. അയ്യരും ഷായും ചേർന്ന് 30 റണ്‍സിന്റെ കൂട്ടുകെട്ട്പടുത്തുയര്‍ത്തി. ‌

   പിന്നാലെ എത്തിയ ഋഷഭ് പന്തിനൊപ്പം ശ്രേയാസ് പോരാട്ടം തുടർന്നെങ്കിലും ജയ്സ്വാളിന്റെ പന്തിൽ പുറത്തായി. 18 പന്തിൽ 22 റൺസായിരുന്നു അയ്യർ നേടിയത്. പന്തിനും കൂടുതലൊന്നും സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് മാർക്കസ് സ്റ്റോയിനിസും ഷിമ്രോൺ ഹെറ്റ്മയറും ചേർന്ന് ചെറുത്തു നിൽപ്പ് തുടർന്നു. ഇരുവരും ചേർന്ന് അ‌ഞ്ചാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തു. 14–ാം ഓവറിൽ രാഹുൽ തെവാത്തിയ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയതോടെ ഡൽഹിയുടെ ചെറുത്ത് നിൽപ്പ് ഏതാണ്ട് അവസാനിച്ചു. സ്റ്റോയിനിസ് 30 പന്തിൽ 39 റൺസെടുത്തു.

   ഹെറ്റ്മയറിനെ (24 പന്തിൽ 45) കാർത്തിക് ത്യാഗി പുറത്താക്കിയതോടെ ഡൽഹിയുടെ പോരാട്ടം അവസാനിച്ചു. പിന്നാലെ എത്തിയഹർഷൽ പട്ടേൽ (15 പന്തിൽ 16), അക്സർ പട്ടേൽ (8 പന്തിൽ 16) എന്നിവരെ യഥാക്രമം ആർച്ചറും ആൻഡ്രൂ ടൈയും പുറത്താക്കി. കഗിസോ റബാദ (മൂന്നു പന്തിൽ രണ്ട്), ആർ.അശ്വിൻ (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു. രാജസ്ഥാനായി ആർച്ചർ മൂന്നു വിക്കറ്റും ടൈ, ത്യാഗി, തെവാത്തിയ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


   രാജസ്ഥാൻ റോയൽസ് ടീം: ജോസ് ബട്ലർ( WK), യശസ്വി ജയ്സ്വാള്‍, സ്റ്റീവൻ സ്മിത്ത്(C), സഞ്ജു സാംസൺ, മഹിപാൽ ലോംറോർ, രാഹുൽ തെവാതിയ, ജോഫ്ര ആർച്ചർ, അൻഡ്രൂ ടൈ, ശ്രേയാസ് ഗോപാൽ, വരുൺ ആരോൺ, കാർതിക് ത്യാഗി.

   ഡൽഹി ക്യാപിറ്റൽസ് ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയാസ് അയ്യർ(C), ഋഷഭ് പന്ത്(WK), ഷിംറോൺ ഹെതംയെർ, മാർക്കസ് സ്റ്റോയിനിസ്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, കഗിസോ റബാഡ, അന്‍ റിച്ച് നോർട്ട്ജെ
   Published by:Gowthamy GG
   First published:
   )}