ഷാർജ: ഐപിഎൽ 23ാം മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്റ്റീവൻ സ്മിത്ത് ഡൽഹിയെ ആദ്യം ബാറ്റിംഗിന് അയച്ചു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഡൽഹി ടീമിൽ മാറ്റമില്ല. രാജസ്ഥാൻ റോയല്‍സിൽ ആന്‌ഡ്രൂ ടൈയും വരുൺ ആരോണും ടീമിൽ ഇടം നേടിയിട്ടുണ്ട്.
കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഡൽഹി പോയിന്റ് പട്ടികയിൽ മുംബൈയെ മറികടന്ന് ഒന്നാമതെത്തും. തുടർച്ചയായ മൂന്നാം വിജയം തേടിയാണ് ഡൽഹി ഇന്നിറങ്ങുന്നത്.
കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് രാജസ്ഥാൻ ജയിച്ചിട്ടുള്ളത്. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ. ആദ്യം രണ്ട് മത്സരങ്ങൾ ഒഴികെ പിന്നെയുള്ള മൂന്ന് മത്സരങ്ങളിലും രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു.
ഇതുവരെയുള്ള ടൂർണമെന്റുകളിലെ ഏറ്റവും സന്തുലിതമായ വർഷങ്ങളിലൊന്നാണ് ശ്രേയസ് അയ്യറുടെ നേതൃത്വത്തിലുള്ള ഡൽഹിയുടേത്. ബാറ്റിംഗ് നിരയെ സംബന്ധിച്ചിടത്തോളം, അവരുടെ ടോപ്പ് ഓർഡറും മിഡിൽ ഓർഡറും വ്യത്യസ്ത സമയങ്ങളിൽ സംഭാവന നൽകിയിട്ടുണ്ട്. സ്പിന്നർമാരും ഫാസ്റ്റ് ബൗളേഴ്സും ഉൾപ്പെടുന്ന ബൗളിംഗ് യൂണിറ്റും മികച്ചതാണ്.
എന്നാൽ രാജസ്ഥാൻ റോയൽസിന് നിരവധി പ്രശ്നങ്ങൾ ഉണ്ട്. അബുദാബിയിലെയും ദുബായിയിലെയും അവസാന മൂന്ന് മത്സരങ്ങളിൽ അവരുടെ മിഡിൽ ഓർഡർ എല്ലായ്പ്പോഴും പരാജയമായിരുന്നു. ടോപ്പ് ഓഡറിലെ പ്രത്യേകിച്ച് സഞ്ജു സാംസൺ, സ്റ്റീവ് സ്മത്ത് എന്നിവരുടെ പരാജയങ്ങൾ ടീമിനെ കൂടുതൽ ദുർബലമാക്കുന്നുണ്ട്. ജോഫ്ര ആർച്ചർ ഒഴികെയുള്ള ബൗളർമാർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല.
രാജസ്ഥാൻ റോയൽസ് സാധ്യത ടീം: ജോസ് ബട്ലർ( WK), യശസ്വി ജയ്സ്വാള്‍, സ്റ്റീവൻ സ്മിത്ത്(C), സഞ്ജു സാംസൺ, മഹിപാൽ ലോംറോർ, രാഹുൽ തെവാതിയ, ജോഫ്ര ആർച്ചർ, അൻഡ്രൂ ടൈ, ശ്രേയാസ് ഗോപാൽ, വരുൺ ആരോൺ, കാർതിക് ത്യാഗി.
ഡൽഹി ക്യാപിറ്റൽസ് സാധ്യത ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയാസ് അയ്യർ(C), ഋഷഭ് പന്ത്(WK), ഷിംറോൺ ഹെതംയെർ, മാർക്കസ് സ്റ്റോയിനിസ്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, കഗിസോ റബാഡ, അന്‍ റിച്ച് നോർട്ട്ജെ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi capitals, Ipl, IPL 2020, IPL in UAE, Rajasthan royals