IPL 2020: RR vs KXIP | മായങ്ക് അഗർവാളിന് തകർപ്പൻ സെഞ്ച്വറി; പഞ്ചാബിനെതിരെ രാജസ്ഥാന് ജയിക്കാൻ 224 റൺസ് വേണം
IPL 2020: RR vs KXIP | മായങ്ക് അഗർവാളിന് തകർപ്പൻ സെഞ്ച്വറി; പഞ്ചാബിനെതിരെ രാജസ്ഥാന് ജയിക്കാൻ 224 റൺസ് വേണം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബിനുവേണ്ടി മികച്ച തുടക്കമാണ് മായങ്കും രാഹുലും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യം വിക്കറ്റിൽ 183 റൺസാണ് അടിച്ചുകൂട്ടിയത്
ഷാർജ: ഐപിഎല്ലിൽ മായങ്ക് അഗർവാളിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സ് ഇലവന് മികച്ച സ്കോർ. രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്നെങ്കിലും പഞ്ചാബ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് അടിച്ചുകൂട്ടി. 50 പന്തിൽ 106 റൺസെടുത്ത മായങ്ക് അഗർവാളും 54 പന്തിൽ 69 റൺസെടുത്ത നായകൻ കെ.എൽ രാഹുലിന്‍റെയും തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിനെ വമ്പൻ സ്കോറിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബിനുവേണ്ടി മികച്ച തുടക്കമാണ് മായങ്കും രാഹുലും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യം വിക്കറ്റിൽ 183 റൺസാണ് അടിച്ചുകൂട്ടിയത്. രാഹുൽ കരുതലോടെ ബാറ്റുവീശിയപ്പോൾ രാജസ്ഥാൻ ബൌളർമാരെ നിർദയം പ്രഹരിച്ചുകൊണ്ടായിരുന്നു മായങ്കിന്‍റെ ബാറ്റിങ്. ഏഴു സിക്സറും 10 ബൌണ്ടറികളും ഉൾപ്പെടുന്നതായിരുന്നു മായങ്കിന്‍റെ സെഞ്ച്വറി. പതിനഞ്ചാമത്തെ ഓവറിലെ അവസാന പന്തിൽ ശ്രേയസ് ഗോപാലിനെ ബൌണ്ടറി കടത്തിയാണ് ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി മായങ്ക് പൂർത്തിയാക്കിയത്.
കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ കെ.എൽ രാഹുൽ ഇത്തവണ കൂടുതൽ കരുതലോടെയാണ് ബാറ്റുവീശിയത്. ആഞ്ഞടിച്ച മായങ്ക് അഗർവാളിന് മികച്ച പിന്തുണയാണ് രാഹുൽ നൽകിയത്. ഏഴു ബൌണ്ടറികളും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിംഗ്സ്.
രാജസ്ഥാൻ നിരയിലെ ഒട്ടുമിക്ക ബൌളർമാരും മായങ്ക്-രാഹുൽ സഖ്യത്തിന്‍റെ ബാറ്റിങ് കരുത്തിന് മുന്നിൽ നിഷ്പ്രഭരായി. ടോം കുറാൻ, ശ്രേയസ് ഗോപാൽ എന്നിവർ നാലോവറിൽ 44 റൺസ് വീതവും ജോഫ്ര ആർച്ചർ നാലോവറിൽ 46 റൺസും വഴങ്ങി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.