News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 27, 2020, 8:00 PM IST
Punjab-Rajasthan
ഷാർജ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന കിങ്സ് ഇലവൻ പഞ്ചാബ് 4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 41 റൺസെടുത്തിട്ടുണ്ട്. നായകൻ കെ.എൽ രാഹുൽ 20 റൺസുമായും മായങ്ക് അഗർവാൾ 19 റൺസുമായും ക്രീസിലുണ്ട്.
ഡേവിഡ് മില്ലർക്കു പകരം വിൻഡീസ് താരം ക്രിസ് ഗെയിലിനെ പഞ്ചാബ് ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ മാറ്റം വരുത്താതെയാണ് പഞ്ചാബ് ഇന്ന് ഇറങ്ങിയത്.
ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്റ്റീവൻ സ്മിത്തിന് ഫീൽഡിങ് തെരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മഞ്ഞു വീഴ്ച കാരണം രണ്ടാമത്തെ ഇന്നിംഗ്സിൽ ഫീൽഡിങ് ദുഷ്കരമാകുമെന്നതിനാലാണിത്.
മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു വി സാംസണിന്‍റെ ബാറ്റിങ്ങിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിയത്. 19 പന്തിലാണ് സഞ്ജു അർദ്ധസെഞ്ച്വറി തികച്ചത്. 32 പന്തിൽ 74 റൺസാണ് സഞ്ജു നേടിയത്. 2013ൽ ഐപിഎല്ലിൽ അരങ്ങേറിയ സഞ്ജു 2015ൽ ഇന്ത്യയ്ക്കുവേണ്ടി ടി20 കളിച്ചു. എന്നാൽ അതിനുശേഷം ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിദ്ധ്യമാകാൻ സഞ്ജുവിന് സാധിച്ചില്ല. പിന്നീട് നാലു മത്സരങ്ങളിൽ കൂടിയാണ് സഞ്ജുവിന് നീലകുപ്പായം അണിയാൻ കഴിഞ്ഞത്.
Published by:
Anuraj GR
First published:
September 27, 2020, 8:00 PM IST