നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 RR vs RCB| ടോസ് നേടി രാജസ്ഥാൻ; ബാറ്റിംഗ് തിരഞ്ഞെടുത്തു

  IPL 2020 RR vs RCB| ടോസ് നേടി രാജസ്ഥാൻ; ബാറ്റിംഗ് തിരഞ്ഞെടുത്തു

  മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വീതം ഇരു ടീമുകളും വിജയിച്ചിട്ടുണ്ട്. പോയിന്റ് പട്ടികയിൽ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തും ബാംഗ്ലൂർ ആറാംസ്ഥാനത്തുമാണ്.

  rr vs rcb

  rr vs rcb

  • Share this:
   അബുദാബി: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യമത്സരത്തിൽ സ്റ്റീവൻ സ്മിത്ത് നയിക്കുന്ന രാജസ്ഥാൻ റോയൽസും വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടുന്നു. അബുദാബിയിലെ ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടിത്തു.

   മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വീതം ഇരു ടീമുകളും വിജയിച്ചിട്ടുണ്ട്. പോയിന്റ് പട്ടികയിൽ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തും ബാംഗ്ലൂർ ആറാംസ്ഥാനത്തുമാണ്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെയാണ് ബാംഗ്ലൂർ മറികടന്നത്. സമനിലയിലായ മത്സരത്തിൽ സൂപ്പർ ഓവറിലാണ് ബാംഗ്ലൂർ മുംബൈയെ പരാജയപ്പെടുത്തിയത്.

   മലയാളി താരം ദേവ് ദത്ത് പടിക്കൽ, ആരോൺഫിഞ്ച്, എബി ഡിവില്ലിയേഴ്സ് എന്നിവരാണ് ടീമിന്റെ ശക്തി. അതേസമയം വിരാട് കോലിക്ക് ഇതുവരെ ഫോം കണ്ടെത്താനാകാത്തത് നിരാശയാണ്. വാഷിങ് ടൺ സുന്ദറും യുസ്വേന്ദ്ര ചാഹലുമാണ് ബൗളിംഗ് ബാംഗ്ലൂരിന്റെ പ്രതീക്ഷ.

   ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടിരുന്നു. സഞ്ജുസാംസൺ, രാഹുൽ തെവാദിയ എന്നിവരുടെ മികച്ച പ്രകടനം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

   കൊൽക്കത്ത ടീമിനെതിരെ കളിച്ച ടീമിൽ മാറ്റവുമായിട്ടാണ് രാജസ്ഥാൻ എത്തിയിരിക്കുന്നത്. അങ്കിത് രാജ്പുത്തിന് പകരം മഹിപാല്‍ ലോംറോർ ഇന്ന് കളിക്കും. ബൗളിംഗ് നിരയിൽ ജോഫ്ര ആർച്ചർ ഒഴികെ മറ്റാരും രാജസ്ഥാൻ നിരയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല.

   റോയൽ ചാലഞ്ചേഴ്സ്: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോലി(C), എ ബി ഡിവില്ലിയേഴ്സ്(wk), ശിവം ദുബെ, ഗുർകീരത് സിംഗ് മൻ, വാഷിംഗ് ടൺ സുന്ദർ, ഇസ്റു ഉദാന, നവ്ദീപ് സെയ്നി, ആദം സാംപ, യുസ്വേന്ദ്ര ചാഹൽ   രാജസ്ഥാൻ റോയൽസ്: ജോസ് ബട്ട്ലർ (wk), സ്റ്റീവ് സ്മിത്ത്(C), സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തെവാതിയ, മഹിപാൽ ലോംറോർ, ടോം കുറൻ, ശ്രേയാസ് ഗോപാൽ, ജോഫ്ര ആർച്ചർ, ജയ്ദേവ് ഉനദ്ക
   Published by:Gowthamy GG
   First published:
   )}