IPL 2020 | 'ആ അംപയറാണ് മാൻ ഓഫ് ദ മാച്ച്'; മലയാളി അംപയറെ പരിഹസിച്ച് വീരേന്ദർ സെവാഗും

ഐസിസി എലൈറ്റ് അംപയറിങ് പാനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതിയുമായാണ് നിതിൻ മേനോൻ ഐപിഎൽ മത്സരം നിയന്ത്രിക്കാൻ ദുബായിലെത്തിയത്

News18 Malayalam | news18-malayalam
Updated: September 21, 2020, 3:21 PM IST
IPL 2020 | 'ആ അംപയറാണ് മാൻ ഓഫ് ദ മാച്ച്'; മലയാളി അംപയറെ പരിഹസിച്ച് വീരേന്ദർ സെവാഗും
ipl-short-run
  • Share this:
ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ഇലവനും ഡൽഹി ക്യാപിറ്റലും തമ്മിലുള്ള മത്സരം അത്യന്തം ആവേശകരമായി മുന്നേറുന്നു. പത്തൊമ്പതാം ഓവറിൽ രണ്ടു റൺസിനായി ഓടി മായങ്ക് അഗർവാളും ക്രിസ് ജോർഡാനും. എന്നാൽ ബാറ്റ് ക്രീസിൽ സ്പർശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അംപയർ ഒരു റൺസ് മാത്രമാണ് അനുവദിച്ചത്. ആ ഒരൊറ്റ റൺസ് പഞ്ചാബിനെ തോൽപ്പിച്ചു. ഇതോടെ ആരാധകരും ക്രിക്കറ്റ് വിദഗ്ദ്ധരും അംപയർക്കെതിരെ തിരിഞ്ഞു. മധ്യപ്രദേശിൽ താമസമാക്കിയ മലയാളി കുടുംബത്തിൽനിന്നുള്ളയാളാണ് നിതിൻ മേനോൻ എന്ന അംപയർ.

ഐസിസി എലൈറ്റ് അംപയറിങ് പാനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതിയുമായാണ് നിതിൻ മേനോൻ ഐപിഎൽ മത്സരം നിയന്ത്രിക്കാൻ ദുബായിലെത്തിയത്. എന്നാൽ നിയന്ത്രിച്ച ആദ്യ മത്സരത്തിലെ തീരുമാനം പിഴച്ചപ്പോൾ വിമർശന ശരങ്ങൾ ഏറ്റുവാങ്ങുകയാണ് ഈ മലയാളി. ഏറ്റവും ഒടുവിലിതാ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരവും പഞ്ചാബ് കിങ്സ് ഇലവന്‍റെ മുൻതാരവുമായ വീരേന്ദർ സെവാഗ് ആണ് വിമർശനവുമായി രംഗത്തെത്തിയത്.

പഞ്ചാബിന് ഒരു റൺസ് നിഷേധിച്ച അംപയർക്ക് മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരം നൽകണമെന്നാണ് വീരുവിന്‍റെ ട്വീറ്റ്. 'മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരം നൽകിയ ആളെ തെരഞ്ഞെടുത്തിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഷോർട്ട് റൺ വിധിച്ച അംപയറാണ് മാൻ ഓഫ് ദ മാച്ച്. അത് ഷോർട്ട് റണ്ണല്ലെന്നതാണ് വ്യത്യാസം'- സെവാഗ് ട്വീറ്റ് ചെയ്തു. സെവാഗിനെ കൂടാതെ മുൻ കീവിസ് താരം സ്കോട്ട് സ്റ്റൈറിസ്, മുൻ ഓൾ റൌണ്ടർ ഇർഫാൻ പത്താൻ എന്നിവരും അംപയർക്കെതിരെ രംഗത്തെത്തി.


ഐപിഎല്ലിൽ സൂപ്പർ ഓവറിലാണ് പഞ്ചാബിനെതിരെ ഡൽഹി ജയിച്ചത്. ഡൽഹിക്കെതിരെ 158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബും 157 നേടിയതോടെ ഓവർ അവസാനിക്കുകയായിരുന്നു. അതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു.
You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]
ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി പുരാനും രാഹുലും ചേർന്നാണ് സൂപ്പർ ഓവർ ഓപ്പൺ ചെയ്തു. രണ്ടാം പന്തിൽ രാഹുലിനെ റബാദ മടക്കിയതോടെ മൂന്നാമനായി മാക്സ്വെൽ ക്രീസിൽ എത്തിയെങ്കിലും മൂന്നാം പന്തിലും വിക്കറ്റ് വീഴ്ത്തി റബാദ. നിക്കോളാസ് പുരാനെ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. ഡൽഹിക്കായി ശ്രേയസ് അയ്യരും ഋഷഭ് പന്തുമാണ് ബാറ്റിങ്ങിനിറങ്ങിയത്. സൂപ്പർ ഓവറിൽ നാല് പന്ത് ശേഷിക്കേ അവർ ഡൽഹിയെ ലക്ഷ്യത്തിലെത്തിച്ചു.
Published by: Anuraj GR
First published: September 21, 2020, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading