നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| 'ഇന്ത്യൻ ക്രിക്കറ്റ് ടീം യുവാക്കളുടെ കൈയ്യിൽ ഭദ്രം'; പ്രിയംഗാർഗിന്റെ അർധ സെഞ്ചുറി പ്രകടനത്തിന് കൈയ്യടി

  IPL 2020| 'ഇന്ത്യൻ ക്രിക്കറ്റ് ടീം യുവാക്കളുടെ കൈയ്യിൽ ഭദ്രം'; പ്രിയംഗാർഗിന്റെ അർധ സെഞ്ചുറി പ്രകടനത്തിന് കൈയ്യടി

  ഗാർഗ് 26 പന്തിൽ നിന്നാണ് പുറത്താകാതെ ഒരു സിക്‌സും ആറു ഫോറുമടക്കം 51 റൺസ് നേടിയത്.

  priyam garg

  priyam garg

  • Share this:
   ദുബായ്: ഐപിഎൽ 13ാം സീസൺ യുവാക്കളുടേതാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിരുന്നു. ശുബ്മാൻ ഗിൽ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, രാഹുൽ തെവാതിയ, ദേവ്ദത്ത് പടിക്കൽ എന്നീ ഇന്ത്യൻ താരങ്ങളുടെ പ്രകടനം നേരത്തെ തന്നെ ചർച്ചയായിരുന്നു. അക്കൂട്ടത്തിലേക്ക് മറ്റ് രണ്ടു പേരുകൾ കൂടി ചെന്നൈ- ഹൈദരാബാദ് മത്സരത്തിലൂടെ ചേർത്ത് വയ്ക്കുകയാണ്. അത് മറ്റാരുടേതുമല്ല, സൺ റൈസേഴ്സ് താരങ്ങളായ പ്രിയംഗാർഗിന്റെതും അഭിഷേക് ശർമയുടേതുമാണ്.

   ചെന്നൈക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങി തുടക്കം പിഴച്ച ഹൈദരാബാദിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത് ഗാർഗും ശർമയും ചേർന്നായിരുന്നു. ഗാർഗ് 26 പന്തിൽ നിന്നാണ് പുറത്താകാതെ ഒരു സിക്‌സും ആറു ഫോറുമടക്കം 51 റൺസ് നേടിയത്. 24 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ ഒരു സിക്‌സും നാലു ഫോറുമടക്കം 31 റണ്‍സെടുത്തു. 12-ാം ഓവർ കൂട്ടുകെട്ട് 77 റണ്‍സാണ് കൂട്ടിച്ചേർത്തത്.   തുടക്കം പിഴച്ച് പ്രതിരോധത്തിലായ സൺറൈസേഴ്സിനെ ഇരുവവരും ചേർന്ന് ശരിക്കും നയിക്കുകയായിരുന്നു. മത്സരത്തിനു പിന്നാലെ ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം യുവാക്കളുടെ കൈയ്യിൽ ഭദ്രമാണെന്നാണ് ഈപ്രകടനത്തിനു ശേഷം ഒരാളുടെ അഭിപ്രായം. ദേവ്ദത്ത് പടിക്കൽ, ശുബ്മാൻ ഗിൽ, ബിഷ്ണോയ്, പ്രിയം ഗാര്ഗ്, ശിവം മാവി എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.   കെവിൻ പീറ്റേഴ്സണും അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. പ്രിയംഗാര്‍ഗ് അഭിഷേക് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അഭിനന്ദനം. ഉയർന്ന നിലവാരമുള്ളതാണ് ഇരുവരുടെയും ബാറ്റിംഗ് എന്നും ഒരാൾ പറയുന്നു.
   Published by:Gowthamy GG
   First published:
   )}