• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| 'അങ്ങേയറ്റം ബഹുമാനം'; ധോണിക്ക് അഭിനന്ദനങ്ങളുമായി എസ് ശ്രീശാന്ത്

IPL 2020| 'അങ്ങേയറ്റം ബഹുമാനം'; ധോണിക്ക് അഭിനന്ദനങ്ങളുമായി എസ് ശ്രീശാന്ത്

39 ാം വയസിലും ടീമിനെ വിജയിപ്പിക്കാനുള്ള ധീരമായ പരിശ്രമത്തിന് ധോണിയെ പുകഴ്ത്തിക്കൊണ്ടാണ് ശ്രീശാന്തിന്റെ ട്വീറ്റ്.

dhoni

dhoni

  • Share this:
    ഐപിഎല്ലിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ചെന്നൈ പരാജയപ്പെട്ടു. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനോട് വെറും ഏഴ് റൺസിനാണ് ചെന്നൈ പരാജയപ്പെട്ടത്. ഉദ്ഘാടനമത്സരത്തിൽ മുംബൈയെ പരാജയപ്പെടുത്തിയതൊഴിച്ചാൽ കളിച്ച മൂന്ന് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടു.

    എങ്കിലും എംഎസ് ധോണിയുടെ പ്രകടനം ചർച്ചയായി തുടരുകയാണ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ കടുത്ത ക്ഷീണം വകവയ്ക്കാതെ ടീമിനായി അവസാന പന്തു വരെ പൊരുതിയ ധോണിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. 39 ാം വയസിലും ടീമിനെ വിജയിപ്പിക്കാനുള്ള ധീരമായ പരിശ്രമത്തിന് ധോണിയെ പുകഴ്ത്തിക്കൊണ്ടാണ് ശ്രീശാന്തിന്റെ ട്വീറ്റ്.





    ‘സമ്മതിച്ചിരിക്കുന്നു ധോണി ഭായ്... ഈ കൊടുംചൂടിൽ 20 ഓവർ കീപ്പറായി നിന്നശേഷം ഇത്രമാത്രം ഓടുക (ടീമിനുവേണ്ടിയുള്ള ഓട്ടം). വലിയ ബഹുമാനം തോന്നുന്നു. അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും പാതിവഴിയിൽ ഉപേക്ഷിക്കാതെ പോരാടുക എന്ന് പറയുന്നത് ഇതാണ്. സ്വന്തം ടീമിനു വേണ്ടി എല്ലാം നൽകുന്നൊരാൾ.. ബഹുമാനം’ – ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.

    കഴിഞ്ഞ മത്സരത്തിൽ ക്ഷീണം വകവയ്ക്കാതെ ധോണി നടത്തിയ പോരാട്ടങ്ങളെ ആരാധകരും അഭിനന്ദിച്ചിട്ടുണ്ട്. 36 പന്തുകൾ നേരിട്ട ധോണി നാലു ഫോറും ഒരു സിക്സും സഹിതം 47 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിനിടെ ധോണി ചുമയ്ക്കുന്നതും കിതയ്ക്കുന്നതും ഇടയ്ക്ക് ബാറ്റ് കുത്തി വിശ്രമിക്കുന്നതും കാണാമായിരുന്നു.



    ദുബായിലെ കനത്ത ചൂടിനെ തുടർന്ന് തൊണ്ട വരണ്ടതാണ് തുടർച്ചയായ ചുമയ്ക്ക് കാരണമെന്ന് ധോണി പിന്നീട് വ്യക്തമാക്കി. തുടർച്ചയായ തോൽവിയിലും ഫോമില്ലായ്മയിലും ധോണിയ്ക്കു നേരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ വയസിലു അദ്ദേഹം നടത്തുന്ന പോരാട്ടത്തെ ശ്രീശാന്ത് അഭിനന്ദിച്ചിരിക്കുന്നത്.
    Published by:Gowthamy GG
    First published: