നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 SRH vs CSK | ഹെെദരാബാദിനെതിരെ ചെന്നെെയ്ക്ക് 20 റൺസ് വിജയം

  IPL 2020 SRH vs CSK | ഹെെദരാബാദിനെതിരെ ചെന്നെെയ്ക്ക് 20 റൺസ് വിജയം

  മത്സരത്തിലെ ഏക അർധസെഞ്ചുറി കുറിച്ച ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.

  • Share this:
   ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 29ാം മത്സരത്തിൽ ഹെെദരാബാദിനെതിരെ ചെന്നെെയ്ക്ക് 20 റൺസ് വിജയം.ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പർ കിംഗ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. ഇത് പിന്തുടർന്ന സൺ റെെസേഴ്സ് ഹെെദരാബാദ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസിന് പുറത്താകുകയായിരുന്നു.

   ചെന്നെെ ടീം ക്യാപടൻ മഹേന്ദ്രസിംഗ് ധോണി 13 പന്തിൽ 21 റൺസും ഷെയ്ൻ വാട്സൺ 38 പന്തിൽ 42 റൺസും അംബതി റായുഡു 34 പന്തിൽ 41 റൺസും നേടിയാണ് ടീമിനെ 167 എന്ന ഉയർന്ന സ്കോറിലേക്കെത്തിച്ചത്.

   മത്സരത്തിലെ ഏക അർധസെഞ്ചുറി കുറിച്ച ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. 39 പന്തുകൾ നേരിട്ട വില്യംസൻ ഏഴു ഫോറുകൾ സഹിതം 57 റണ്‍സെടുത്ത് പുറത്തായി. ജോണി ബെയർസ്റ്റോ (24 പന്തിൽ 23), പ്രിയം ഗാർഗ് (18 പന്തിൽ 16), വിജയ് ശങ്കർ (ഏഴു പന്തിൽ 13), റാഷിദ് ഖാൻ (എട്ടു പന്തിൽ 14) എന്നിവരാണ് ഹൈദരാബാദ് നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. ഡേവിഡ് വാർണർ (13 പന്തിൽ 9), മനീഷ് പാണ്ഡെ (മൂന്നു പന്തിൽ നാല്), ഷഹബാസ് നദീം (അഞ്ച് പന്തിൽ അഞ്ച്)

   Also Read കരുത്ത്കാട്ടി റായുഡു-വാട്സൻ കൂട്ടുകെട്ട്; ഹൈദരാബാദിന് 168 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ

   ക്യാപ്റ്റന്‍ ധോനി 13 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 10 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.

   ഇത് വരെ നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നെെയ് ടീമിന് ഈ വിജയം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. നേരത്തെ നടന്ന മത്സരത്തിൽ ചെന്നെെയ്ക്കെതിരെ ഹെെദരാബാദ് ഏഴ് റൺസ് വിജയം നേടിയിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}