ദുബായ്: ഐപിഎല്ലിലെ 47ാം മത്സരത്തിൽ ടോസ് നേടിയ
ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ്
ഹൈദരാബാദിനെതിരെ ഫീല്‌ഡിംഗ് തെരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളുമായിട്ടാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. ജോണി ബെയർസ്റ്റോ,
പ്രിയം ഗാർഗ്, ഖലീൽ അഹമ്മദ് എന്നിവർക്കു പകരം കെയ്ൻ വില്യംസൻ, വൃദ്ധിമാൻ സാഹ, ഷഹബാസ് നദീം എന്നിവർ ഇന്ന് കളിക്കും. കഴിഞ്ഞ കളിയിലെ ടീമിൽ മാറ്റമില്ലാതെയാണ് ഡൽഹി ഇന്നിറങ്ങുന്നത്.
പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ സണ്‍റൈസേഴ്‌സിന് ഇന്ന് ഡല്‍ഹിയ്‌ക്കെതിരെ ജയിച്ചേ മതിയാകൂ. ഇതുവരെ 11 മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങള്‍ മാത്രമാണ് ഹൈദരാബാദ് നേടിയിട്ടുള്ളത്. അതേസമയം ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഡൽഹിക്ക് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാം. 11 മത്സരങ്ങളിൽ ഏഴെണ്ണം വിജയിച്ച ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് .
പോയിന്റ് നിലയിൽ പിന്നിലുള്ള പഞ്ചാബ്, കൊൽക്കത്ത ടീമുകൾക്കെതിരെ തുടർച്ചയായി രണ്ട് മത്സരങ്ങൾ തോറ്റത് ഡൽഹിയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി ഒടുവിൽ നിറം മങ്ങിപ്പോവുകയായിരുന്നു.
സീസണിലെ ആദ്യ ഘട്ടത്തിൽ ഡൽഹിയും ഹൈദരാബാദും ഏറ്റുമുട്ടിയപ്പോൾ 15 റൺസിനു ഹൈദരാബാദാണ് ജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.