IPL 2020 SRH vs KKR| കൊൽക്കത്തയ്ക്കെതിരെ സൺ റൈസേഴ്സിന് 164 റൺസ് വിജയ ലക്ഷ്യം
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കുമാണ് ഭേദപ്പെട്ട സ്കോര്‍ കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്.

SRH vs KKR
- News18 Malayalam
- Last Updated: October 18, 2020, 6:05 PM IST
അബുദാബി: ഐപിഎൽ 13ാം സീസണിലെ 35ാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് 164 റൺസ് വിജയ ലക്ഷ്യം. ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കുമാണ് ഭേദപ്പെട്ട സ്കോര്‍ കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും മികച്ച തുടക്കം നൽകിയിരുന്നു. ഇരുവരും ചേർന്ന് 48 റൺസ് കൂട്ടുകെട്ടാണ് നൽകിയത്. 16 പന്തുകളില്‍ നിന്നും 23 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയെ ക്ലീൻ ബൗൾടാക്കി നടരാജൻ ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ നിതീഷ് റാണയ്ക്കൊപ്പം ചേർന്ന് ഗില്‍ കൊൽക്കത്ത സ്കോർ ഉയർത്തുകയായിരുന്നു. എന്നാൽ 87 റൺസായിരിക്കെ റാഷിദ് ഖാൻ 36 റണ്‍സെടുത്ത ഗില്ലിനെ പ്രിയംഗാർഗിന്റെ കൈയ്യിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ 29 റണ്‍സെടുത്ത റാണയെ വിജയ് ശങ്കർ പുറത്താക്കി. പിന്നാലെ എത്തിയ റസലിനും പിടിച്ചു നിൽക്കാനായില്ല. വെറും 9 റണ്‍സെടുത്ത റസ്സലിനെ നടരാജന് പുറത്താക്കി.
പ്രതിരോധത്തിലായ കൊൽക്കത്തയെ പിന്നീടെത്തിയ കാർത്തിക്കും മോർഗനും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാർത്തിക് 14 പന്തുകളില്‍ നിന്നും 29 റണ്‍സും മോര്ഗന് 23 പന്തുകളില്‍ നിന്നും 34 റണ്‍സും നേടി.
സണ്‍റൈസേഴ്സിന് വേണ്ടി നടരാജന് രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി. വിജയ് ശങ്കര്‍, റാഷിദ് ഖാന്, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കുമാണ് ഭേദപ്പെട്ട സ്കോര്‍ കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും മികച്ച തുടക്കം നൽകിയിരുന്നു. ഇരുവരും ചേർന്ന് 48 റൺസ് കൂട്ടുകെട്ടാണ് നൽകിയത്. 16 പന്തുകളില്‍ നിന്നും 23 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയെ ക്ലീൻ ബൗൾടാക്കി നടരാജൻ ആ കൂട്ടുകെട്ട് പൊളിച്ചു.