• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 SRH vs KKR|ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു

IPL 2020 SRH vs KKR|ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു

നിലവില്‍ എട്ടുകളികളില്‍ നിന്നും നാല് ജയങ്ങളുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ നാലാമതും ഹൈദരാബാദ് എട്ട് മത്സരങ്ങളില്‍ നിന്നും മൂന്നുജയങ്ങളുമായി അഞ്ചാം സ്ഥാനത്തുമാണ്.

kolkata vs hyderabad

kolkata vs hyderabad

  • Last Updated :
  • Share this:
    അബുദാബി: ഐപിഎല്‍ 13ാം സീസണിലെ 35ാം മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു. സൺറൈസേഴ്സിലെ മലയാളി താരം ബേസിൽ തമ്പി ഇന്ന് കളിക്കാനിറങ്ങും. ഖലീൽ അഹമ്മദിന് പകരമാണ് ബേസിലിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സീസണിലെ ബേസിലിൻറെ ആദ്യ മത്സരമാണിത്. ഷഹബാദ് നദീമിന് പകരം അബ്ദുൽ സമദും കളിക്കും.

    കൊല്‍ക്കത്തയില്‍ ഗ്രീന്‍, പ്രസിദ് കൃഷ്ണ എന്നിവര്‍ക്ക് പകരം കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ടീമിലിടം നേടി. നായകൻ മോര്‍ഗനു കീഴിൽ ആദ്യ വിജയം തേടിയാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്. മുംബൈക്കെതിരായ മത്സരമായിരുന്നു മോർഗനു കീഴിലെ ആദ്യ മത്സരം എന്നാൽ മത്സരത്തിൽ കൊൽക്കത്ത പരാജയപ്പെട്ടു.

    ചെന്നൈയോട് 20 റണ്‍സിന് തോൽവി വഴങ്ങിയതിനു ശേഷമാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക്ക്, ആന്ദ്രെ റസ്സല്‍ തുടങ്ങിയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഫോം കണ്ടെത്താൻ കഴിയാത്തതാണ് കൊൽക്കത്തയുടെ പരാജയം. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മാത്രമാണ് സ്ഥിരതയോടെ കളിക്കുന്നത്.

    ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും കെയ്ന്‍ വില്യംസണുമെല്ലാം മികച്ച ഫോമിലാണ്. എന്നാൽ അവസാന ഓവറുകൾ അടിച്ചു കളിക്കാന്‍ ആളില്ലാത്തത് ഹൈദരാബാദിന് നിരാശയാണ്. സീസണില്‍ ഇരുടീമുകളും രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റിന് സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.

    നിലവില്‍ എട്ടുകളികളില്‍ നിന്നും നാല് ജയങ്ങളുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ നാലാമതും ഹൈദരാബാദ് എട്ട് മത്സരങ്ങളില്‍ നിന്നും മൂന്നുജയങ്ങളുമായി അഞ്ചാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും ഇന്നത്തെ വിജയം നിർണായകമാണ്.

    സൺറൈസേഴ്സ് ഹൈദരാബാദ് ടീം– ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസണ്‍, പ്രിയം ഗാർഗ്, വിജയ് ശങ്കര്‍, അബ്ദുൽ സമദ്, റാഷിദ് ഖാൻ, സന്ദീപ് ശർമ, ടി. നടരാജന്‍, ബേസിൽ തമ്പി.



    കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്– രാഹുൽ ത്രിപാഠി, ശുഭ്മാൻ ഗിൽ, നിതിഷ് റാണ, ദിനേശ് കാർത്തിക്ക്, ഒയിൻ മോർഗൻ,ആന്ദ്രെ റസ്സൽ, പാറ്റ് കമ്മിൻസ്, ശിവം മാവി, കുൽദീപ് യാദവ്, ലോക്കി ഫെർഗൂസൻ, വരുൺ ചക്രവർത്തി.
    Published by:Gowthamy GG
    First published: