IPL

  • associate partner

IPL 2020 SRH vs KKR| ആവേശപോരാട്ടം സൂപ്പർ ഓവറിലേക്ക് നീങ്ങി; വിജയം കൊൽക്കത്തക്കൊപ്പം

ഫെര്‍ഗൂസനാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്

News18 Malayalam
Updated: October 18, 2020, 8:01 PM IST
IPL 2020 SRH vs KKR| ആവേശപോരാട്ടം സൂപ്പർ ഓവറിലേക്ക് നീങ്ങി; വിജയം കൊൽക്കത്തക്കൊപ്പം
kolkata vs hyderabad
  • Share this:
അവസാന ഓവറില്‍ 18 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സിനെ ഓവറില്‍ നിന്ന് നാല് ഫോര്‍ അടക്കം നേടി ഡേവിഡ് വാര്‍ണറും റഷീദ് ഖാനും വിജയത്തിന് തൊട്ടടുത്തെത്തിച്ചുവെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് ജയിക്കേണ്ട സമയത്ത് ഒരു റണ്‍സ് മാത്രം വാര്‍ണര്‍ക്ക് നേടാനായപ്പോള്‍ മത്സരം ടൈയില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു. സൂപ്പർ ഓവറിൽ വിജയം കൊൽക്കത്തക്കൊപ്പമായിരുന്നു.

കളം നിറഞ്ഞ ലോക്കി ഫെര്‍ഗൂസനാണ് കൊല്‍ക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് വെറും രണ്ട് റണ്‍സ് മാത്രമാണ് എടുത്തത്. ഇത് അനായാസം കൊല്‍ക്കത്ത മറികടന്നു.

33 പന്തില്‍ നിന്ന് 47 റണ്‍സ് നേടി ഡേവിഡ് വാര്‍ണറും 15 പന്തില്‍ 23 റണ്‍സ് നേടി അബ്ദുള്‍ സമദുമാണ് സണ്‍റൈസേഴ്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ അവസാന ഓവറില്‍ ലക്ഷ്യത്തിന് തൊട്ടരികിലെത്തിയ വാര്‍ണര്‍ക്ക് മത്സരം അവസാനിപ്പിക്കുവാനായില്ല.
Published by: user_49
First published: October 18, 2020, 8:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading