• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 SRH vs KXIP പഞ്ചാബിനെതിരെ കൂറ്റൻ സ്കോറുമായി ഹൈദരാബാദ്; 202 റൺസ് വിജയലക്ഷ്യം

IPL 2020 SRH vs KXIP പഞ്ചാബിനെതിരെ കൂറ്റൻ സ്കോറുമായി ഹൈദരാബാദ്; 202 റൺസ് വിജയലക്ഷ്യം

55 പന്തില്‍ നിന്ന് 97 റണ്‍സുമായി ബെയര്‍സ്റ്റോയും 40 പന്തില്‍ നിന്ന് 52 റണ്‍സുമായി ഡേവിഡ് വാര്‍ണറും ചേർന്നൊരുക്കിയ വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിന് മികച്ച സ്കോർ നൽകിയത്

IPL 2020 SRH vs KXIP

IPL 2020 SRH vs KXIP

  • Share this:
    ഹൈബാദിനുവേണ്ടി ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും മികച്ച തുടക്കമാണ് നല്‍കിയത്. 55 പന്തില്‍ നിന്ന് 97 റണ്‍സുമായി ബെയര്‍സ്റ്റോയും 40 പന്തില്‍ നിന്ന് 52 റണ്‍സുമായി ഡേവിഡ് വാര്‍ണറും ചേർന്നൊരുക്കിയ വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിന് മികച്ച സ്കോർ നൽകിയത്.

    തൊട്ടുപിന്നാലെ വന്ന സമദിനും മനീഷ് പാണ്ഡെക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രാഹുൽ നയിക്കുന്ന പഞ്ചാബിന് ജയിക്കണമെങ്കിൽ ഹൈദരാബാദ് ഉയർത്തിയ 201 റൺസ് മറികടക്കണം.

    അഞ്ച് കളികളില്‍ രണ്ട് വിജയവുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. അഞ്ച് കളികളില്‍ ഒരു മത്സരം മാത്രം ജയിച്ച്‌ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. മികച്ച ടീം ഉണ്ടായിട്ടും കളികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ സാധിക്കാത്തതാണ് പഞ്ചാബിന്റെ പോരായ്‌മ.

    ആറ് മത്സരങ്ങളില്‍ നാല് വിജയവുമായി മുംബൈ ഇന്ത്യന്‍സാണ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അഞ്ച് കളികളില്‍ നിന്ന് നാല് വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്തുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്.
    Published by:user_49
    First published: