ദുബായ്:
ഐപിഎല്ലിലെ 26ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ടോസ് നേടിയ
ഹൈദരാബാദ് രാജസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആറു മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച ഹൈദരാബാദ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ നാല് മത്സരങ്ങളും തോറ്റ രാജസ്ഥാൻ പട്ടികയിൽ ഏഴാംസ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്.
രാജസ്ഥാൻ ടീമിൽ ബെൻ സ്റ്റോക്സ് ഇന്ന് കളിക്കും. വൈകി ടീമിനൊപ്പം ചേർന്ന ബെൻസ്റ്റോക്സ് ആറ് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയിരുന്നു. മുന്നേറ്റ നിരയുടെ പരാജയമാണ് രാജസ്ഥാനെ വലയ്ക്കുന്നത്. സഞ്ജു ഉൾപ്പെടെയുള്ളവർ കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയിരുന്നു. ബെൻസറ്റോക്ക്സ് മടങ്ങിയെത്തിയത് ചെറിയൊരു പ്രതീക്ഷയാണ്.
ഹൈദരാബാദ് ടീമിൽ സമദിന് പകരം ഇന്ന് വിജയ് ശങ്കർ ഇറങ്ങും. പഞ്ചാബിനെ 69 റൺസിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്.
സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണർ(C), ജോൻണി ബെയർ സ്റ്റോ(W/k), മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, വിജയ് ശങ്കർ, പ്രിയംഗാർഗ്, അഭിഷേക് ശർമ, റാഷിദ് ഖാൻ, സന്ദീപ് ശർമ, ഖലീൽ അഹമ്മദ്, ടി നടരാജൻ.
രാജസ്ഥാൻ റോയൽസ്: ജോസ് ബട്ലർ(W/k), റോഹബിൻ ഉത്തപ്പ, സഞ്ജു സാംസൺ, സ്റ്റീവ് സ്മിത്ത്(C), ബെൻ സ്റ്റോക്സ്, റിയാൻ പരാഗ്, രാഹുൽ തെവാതിയ, ജോഫ്ര ആർച്ചർ, ശ്രേയാസ് ഗോപാൽ, കാർത്തിക് ത്യാഗി, വരുൺ ആരോണ്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.