ദുബായ്: ഐപിഎല്ലിൽ
സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ 159 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ
മനീഷ് പാണ്ഡെയാണ്(44 പന്തിൽ 54 റൺസ്) ടോപ്പ് സ്കോറർ.
48 റൺസെടുത്ത നായകൻ
ഡേവിഡ് വാർണറും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകൾ നേരിട്ട കെയ്ൻ വില്യംസൺ(12 പന്തിൽ പുറത്താകാതെ 22 റൺസ്) പ്രിയം ഗാർഗ്(8 പന്തിൽ 15 റൺസ്) എന്നിവരുടെ പ്രകടനവും നിർമായകമായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിന് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ 23 റൺസായിരിക്കെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ജോണി ബെയർ സ്റ്റോയെ (19 പന്തിൽ 16 റൺസ്) കാർത്തിക് ത്യാഗി പുറത്താക്കി. മനോഹരമായൊരു ക്യാച്ചിൽ സഞ്ജു സാംസൺ ബെയർസ്റ്റോയെ കൈയ്യിലൊതുക്കുകയായിരുന്നു.
വാർണറും മനീഷ് പാണ്ഡെയും നിലയുറപ്പിച്ചതോടെ ഹൈദരാബാദ് റൺസ് ഉയർന്നു. പത്ത് ഓവറിൽ 73 റൺസാണ് ഈ സഖ്യം സമ്മാനിച്ചത്. എന്നാൽ അർധ സെഞ്ചുറിക്ക് അരികെ വാർണറെ ജോഫ്ര ആർച്ചർ ക്ലീൻ ബൗൾഡാക്കി.
അർധസെഞ്ചുറി നേടിയ മനീഷ് പാണ്ഡെയെ ഉനദ്കദ് പുറത്താക്കി. തുടർന്നെത്തിയ വില്യംസൺ- ഗാർഗ് കൂട്ടുകെട്ട് സ്കോർ ഉയർത്തി. വസാന രണ്ട് ഓവറിൽനിന്ന് മാത്രം വില്യംസൻ – ഗാർഗ് സഖ്യം 35 റണ്‍സാണ് നേടിയത്. അവസാന പന്തിൽ ഗാർഗ് റണ്ണൗട്ടായി.
രാജസ്ഥാനായി ജോഫ്ര ആർച്ചർ നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. കാർത്തിക് ത്യാഗി, ജയ്ദേവ് ഉനദ്കദ് എന്നിവരും ഓരോ വിക്കറ്റ് നേടി.
സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണർ(C), ജോൻണി ബെയർ സ്റ്റോ(W/k), മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, വിജയ് ശങ്കർ, പ്രിയംഗാർഗ്, അഭിഷേക് ശർമ, റാഷിദ് ഖാൻ, സന്ദീപ് ശർമ, ഖലീൽ അഹമ്മദ്, ടി നടരാജൻ.
രാജസ്ഥാൻ റോയൽസ്: ജോസ് ബട്ലർ(W/k), റോഹബിൻ ഉത്തപ്പ, സഞ്ജു സാംസൺ, സ്റ്റീവ് സ്മിത്ത്(C), ബെൻ സ്റ്റോക്സ്, റിയാൻ പരാഗ്, രാഹുൽ തെവാതിയ, ജോഫ്ര ആർച്ചർ, ശ്രേയാസ് ഗോപാൽ, കാർത്തിക് ത്യാഗി, വരുൺ ആരോണ്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.