നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 | ആരാകും ഐപിഎൽ ടൈറ്റിൽ സ്പോൺസർ? മത്സരം ജയിക്കാൻ ഇന്ത്യൻ കമ്പനികൾ

    IPL 2020 | ആരാകും ഐപിഎൽ ടൈറ്റിൽ സ്പോൺസർ? മത്സരം ജയിക്കാൻ ഇന്ത്യൻ കമ്പനികൾ

    സെപ്തംബര്‍ 19-ന് തുടങ്ങുന്ന ഐപിഎല്‍ 2020-ന്റെ പങ്കാളിത്ത കരാര്‍ റദ്ദാക്കാന്‍ കഴിഞ്ഞയാഴ്ചയാണ് ബിസിസിഐയും വിവോയും തീരുമാനിച്ചത്

    IPL

    IPL

    • Share this:
      അതിർത്തി സംഘർഷത്തെ തുടർന്ന് ചൈനീസ് മൊബൈൽ കമ്പനിയായ വിവോയെ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഐപിഎല്ലിന്‍റെ ടൈറ്റിൽ സ്പോൺസറാകാൻ ഇന്ത്യൻ കമ്പനികൾ തമ്മിൽ മത്സരം മുറുകുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് ടാറ്റ സൺസ് ആണ് ടൈറ്റിൽ സ്പോൺസർഷിപ്പിനുവേണ്ടിയുള്ള മത്സരത്തിൽ മുൻനിരയിലുള്ളത്.

      പതഞ്ജലി ആയുർവേദ, ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമുകളായ ബൈജു, അൺ അക്കാദമി, ഫാന്റസി സ്‌പോർട്‌സ് സ്ഥാപനമായ ഡ്രീം 11 എന്നിവരും ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിനായി മത്സരിക്കുന്നുണ്ട്. ഇവരിൽ ആരെയാകും തെരഞ്ഞെടുക്കുകയെന്ന് ഉറപ്പായിട്ടില്ല. ടൂർണണെന്‍റിന്‍റെ ബ്രാൻഡ് മൂല്യം കൂടി കണക്കിലെടുത്താകും, സ്പോൺസറെ തെരഞ്ഞെടുക്കുകയെന്നാണ് സൂചന.

      വിവിധരംഗങ്ങളിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കമ്പനിയാണ് ടാറ്റ ഗ്രൂപ്പ്. സ്പോൺസർഷിപ്പിനായി രംഗത്തുള്ള എല്ലാ കമ്പനികളും അടിസ്ഥാന തുകയായ 200 കോടിയിലധികം രൂപ നൽകാൻ തയ്യാറാണ്. എന്നാൽ ഇപ്പോൾ മത്സരരംഗത്തുള്ള കമ്പനികളുടെ ബ്രാൻഡ് മൂല്യം കണക്കിലെടുക്കുമ്പോൾ ടാറ്റ സൺസ് ആണ് ഒരുപടി മുന്നിൽ. ഒരുതരത്തിലും വിവാദങ്ങളിൽപ്പെട്ടിട്ടില്ലാത്ത ബ്രാൻഡാണ് ടാറ്റ സൺസ്. ടാറ്റ കഴിഞ്ഞാൽ പതഞ്ജലിയാണ് ഐപിഎൽ സ്പോൺസർഷിപ്പിനാിയ രംഗത്തുള്ളത്.

      സെപ്തംബര്‍ 19-ന് തുടങ്ങുന്ന ഐപിഎല്‍ 2020-ന്റെ പങ്കാളിത്ത കരാര്‍ റദ്ദാക്കാന്‍ കഴിഞ്ഞയാഴ്ചയാണ് ബിസിസിഐയും വിവോയും തീരുമാനിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ഉണ്ടായതിനെ തുടര്‍ന്നാണ് വിവോ പിന്‍മാറിയത്. 2018 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷത്തെ കരാറില്‍ വിവോ 2,190 കോടി രൂപ ബിസിസിഐയ്ക്ക് നല്‍കണമായിരുന്നു. ഒരു വര്‍ഷം 440 കോടി രൂപ വരും.
      Published by:Anuraj GR
      First published:
      )}