നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| താരങ്ങളുടെ കോവിഡ് ടെസ്റ്റ് ഇങ്ങനെയാണ്; വീഡിയോ പങ്കുവെച്ച് മുംബൈ ഇന്ത്യൻസ്

  IPL 2020| താരങ്ങളുടെ കോവിഡ് ടെസ്റ്റ് ഇങ്ങനെയാണ്; വീഡിയോ പങ്കുവെച്ച് മുംബൈ ഇന്ത്യൻസ്

  എങ്ങനെയാണ് താരങ്ങൾക്ക് കോവിഡ് പരിശോധനകൾ നടത്തുന്നതെന്നും എന്ത് മാർഗനിർദേശങ്ങളാണ് ഇതിന് പിന്തുടരുന്നതെന്നും വ്യക്തമാക്കുന്നതാണ് വീഡിയോ.

  Mumbai Indians

  Mumbai Indians

  • Share this:
   ഐപിഎൽ മത്സരങ്ങൾക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. കോവിഡ് വ്യാപനം തടയുന്നതിന് കർശന മാർഗ നിർദേശങ്ങൾ തന്നെ ഫ്രാഞ്ചൈസികൾ പുറത്തിറക്കിയിട്ടുണ്ട്. എട്ട് ടീമുകളും അവരുടേതായ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നുണ്ട്. വ്യത്യസ്ത ഹോട്ടലുകളിലാണ് ടീമുകൾ താമസിക്കുന്നത്. ടൂർണമെന്റ് വിജയകരമായി നടത്തുന്നതിന് കളിക്കാരെ കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.

   നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഞായറാഴ്ച ട്വിറ്ററിൽ ഒരു വീഡിയോ പങ്കിട്ടിരുന്നു. എങ്ങനെയാണ് താരങ്ങൾക്ക് കോവിഡ് പരിശോധനകൾ നടത്തുന്നതെന്നും എന്ത് മാർഗനിർദേശങ്ങളാണ് ഇതിന് പിന്തുടരുന്നതെന്നും വ്യക്തമാക്കുന്നതാണ് വീഡിയോ.

   കോവിഡ് പരിശോധനകൾ നടത്തുമ്പോൾ ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും ടീം വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് ബർജീൽ മെഡിക്കൽ സിറ്റി ഓപ്പറേഷൻസ് ഡയറക്ടർ ഡോ. പങ്കജ് ചൗള വിശദീകരിക്കുന്നത് വീഡിയോയിൽ കേൾക്കാം.

   സ്വാബ് ടെസ്റ്റിന് വിധേയരാകുമ്പോൾ കളിക്കാർക്ക് സുഖകരമായി അനുഭവപ്പെടാന്‍ അവർ പ്രത്യേക കസേരകളായ ഫ്ളെബോടോമി കസേരകളാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് വായുവിൽ ഉണ്ടെങ്കിൽ കൊല്ലാൻ HEPA ഫിൽട്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.

   സാമ്പിളുകൾ എടുക്കുന്നതിന് മുമ്പും ശേഷവും കയ്യുറകൾ മാറ്റുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ഓരോ കളിക്കാരനും സീസണിൽ 21 മുതൽ 24 വരെ സ്വാബ് ടെസ്റ്റ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളിക്കാർക്കുള്ള പരിശോധന ഷെഡ്യൂൾ അവർ പുറത്തിറക്കിയിട്ടുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.   മുംബൈ ഇന്ത്യൻസ് താരങ്ങളായ രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവരും വീഡിയോയിൽ ഉണ്ട്. സെപ്റ്റംബർ 19 ന് നടക്കുന്ന ഐ‌പി‌എൽ 2020 ന്റെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. യു‌എഇയിൽ നടക്കുന്ന മത്സരങ്ങൾ നവംബർ 10 ന് സമാപിക്കും.
   Published by:Gowthamy GG
   First published:
   )}