നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • Viral Video| 'ആ പന്ത് എന്റെനേരെയാണല്ലോ'; സുന്ദറിന്റെ സിക്സർ തലയ്ക്കുനേരെ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ട് ചാഹൽ; വൈറലായി വീഡിയോ

  Viral Video| 'ആ പന്ത് എന്റെനേരെയാണല്ലോ'; സുന്ദറിന്റെ സിക്സർ തലയ്ക്കുനേരെ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ട് ചാഹൽ; വൈറലായി വീഡിയോ

  പന്തിന്റെ വരവ് കണ്ട് അത് തന്‌‍റെ നേർക്ക് തന്നെയാണെന്നുറപ്പിച്ച ചാഹൽ ഉടൻ തന്നെ സീറ്റിൽ നിന്ന് എണീറ്റ് ഓടുകയായിരുന്നു.

  chahal video

  chahal video

  • Share this:
   ദുബായ് : ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ പുരോഗമിക്കുകയാണ്. മത്സരങ്ങൾക്കിടെയും അല്ലാതെയും രസകരമായ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള സംഭവങ്ങളെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ മത്സരത്തിനിടെ സംഭവിച്ച ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

   ശനിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സും റേയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ സംഭവം ഉണ്ടായത്. ബാംഗ്ലൂർ താരം വാഷിംഗ്ടൺ സുന്ദർ പറത്തിയ സിക്സർ തന്റെ നേരെ വരുന്നതുകണ്ട് ഇരിക്കുന്ന സീറ്റിൽ നിന്ന് എണീറ്റോടുന്ന മറ്റൊരു ബാംഗ്ലൂർ താരമായ യുസ്വേന്ദ്ര ചാഹലിന്റെ വീഡിയോയാണ്. മത്സരത്തിനിടെ സുന്ദർ പറത്തിയ സിക്സറുകളിലൊന്നാണ് ബാംഗ്ലൂർ താരങ്ങൾ ഇരുന്നിടത്തേക്ക് പറന്നത്.

   പന്തിന്റെ വരവ് കണ്ട് അത് തന്‌‍റെ നേർക്ക് തന്നെയാണെന്നുറപ്പിച്ച ചാഹൽ ഉടൻ തന്നെ സീറ്റിൽ നിന്ന് എണീറ്റ് ഓടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ടോസ് നേടി റോയൽ ചാലഞ്ചേഴ്സ് ബാറ്റു ചെയ്യുമ്പോഴാണ് സംഭവം.   ഷാർദുൽ താക്കൂർ എറിഞ്ഞ 11–ാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ദേവ്ദത്ത് പടിക്കലും അഞ്ചാം പന്തിൽ ഡിവില്ലിയേഴ്സും പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് വാഷിങ്ടൺ സുന്ദര്‍ എത്തിയത്.

   13ാം ഓവറിൽ കാൺ ശർമ എറിഞ്ഞ നാലാം പന്തിലായിരുന്നു ചാഹലിനെ വിരട്ടിയ സിക്സർ. വിരണ്ടോടുന്ന ചാഹലിന്റെ ദൃശ്യങ്ങൾ ആരാധകർക്കിടയിൽ ചിരി പടർത്തിയിട്ടുണ്ട്. ചാഹലിനൊപ്പം മറ്റ് രണ്ട് താരങ്ങളും പന്ത് വീഴാതെ മാറി.   നായകൻ വിരാട് കോലിയുടെ പുറത്താകാതെ 90 റൺസ് പ്രകടനവും ദേവ് ദത്ത് പടിക്കലിന്റെ ബാറ്റിംഗും ഉൾപ്പെടെ നിരവധി മനോഹരങ്ങളായ സംഭവങ്ങൾ ഈ മത്സരത്തിൽ ഉണ്ടായി. മത്സരത്തിൽ ചെന്നൈയെ 37 റൺസിന് ബാംഗ്ലൂർ പരാജയപ്പെടുത്തി.
   Published by:Gowthamy GG
   First published:
   )}