നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | ക്വറന്‍റീനിലും കോഹ്ലി വെറുതെയിരിക്കില്ല; ദുബായിലെ ഹോട്ടൽ മുറിയിൽ കഠിന പരിശീലനം

  IPL 2020 | ക്വറന്‍റീനിലും കോഹ്ലി വെറുതെയിരിക്കില്ല; ദുബായിലെ ഹോട്ടൽ മുറിയിൽ കഠിന പരിശീലനം

  ഹോട്ടൽ മുറിയിലെ പരിശീലനം സംബന്ധിച്ച ചിത്രം കോഹ്ലി തന്നെയാണ് പുറത്തുവിട്ടത്. "ജോലി തുടരുക" എന്ന അടിക്കുറിപ്പുമായാണ് കോഹ്ലിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

  kohli

  kohli

  • Share this:
   മുംബൈ: ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾക്കായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലി ദുബായിലെത്തി. ഹോട്ടൽ മുറിയിൽ ക്വറന്‍റീനിലായിരുന്നെങ്കിലും പരിശീലനം മുടക്കാൻ കോഹ്ലി തയ്യാറല്ല. ആർസിബി ടീമിലെ ദക്ഷിണാഫ്രിക്കൻ താരങ്ങളായ എബി ഡിവില്ലിയേഴ്സ്, ക്രിസ് മോറിസ്, ഡേൽ സ്റ്റെയ്ൻ എന്നിവരും കഴിഞ്ഞ ദിവസം ദുബായിലെത്തിയിട്ടുണ്ട്.

   ഹോട്ടൽ മുറിയിലെ പരിശീലനം സംബന്ധിച്ച ചിത്രം കോഹ്ലി തന്നെയാണ് പുറത്തുവിട്ടത്. "ജോലി തുടരുക" എന്ന അടിക്കുറിപ്പുമായാണ് കോഹ്ലിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഈ ചിത്രം “ക്യാപ്റ്റൻ കോഹ്‌ലിക്ക് അവധിയില്ല!” അടികുറിപ്പോടെ ആർസിബി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്തിട്ടുണ്ട്.

   ഇതുവരെ ഒരു ഐപിഎൽ കിരീടം പോലും നേടാനാകാത്ത ടീമാണ് ആർ‌സി‌ബി. കഴിഞ്ഞ മൂന്നു സീസണുകളിലും മോശം പ്രകടനമാണ് അവർ നടത്തിയത്. എന്നാൽ ഇത്തവ കിരീടത്തിൽ കുറഞ്ഞതൊന്നും കോഹലിപ്പട പ്രതീക്ഷിക്കുന്നില്ല. എല്ലാ സീസണിലും വൻതാരനിരയുമായി എത്തി നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന സ്ഥിതിവിശേഷത്തിന് ഇത്തവണ മാറ്റം വരുത്തുകയാണ് കോഹ്ലിയുടെ ലക്ഷ്യം.


   ഐപിഎൽ 2020ലെ എല്ലാ മത്സരങ്ങളും ഷാർജ, അബുദാബി, ദുബായ് എന്നീ മൂന്ന് വേദികളിലായി 53 ദിവസമായാണ് നടത്തുന്നത്. ഇത് രണ്ടാം തവണയാണ് യുഎഇ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 2014 ൽ, ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് സമയത്താണ് ഒടുവിൽ ഐപിഎൽ യുഎഇയിൽ നടന്നത്. അതിനുമുമ്പ് 2009 ൽ ടൂർണമെന്റ് മുഴുവൻ ആതിഥേയത്വം വഹിച്ചത് ദക്ഷിണാഫ്രിക്കയാണ്.
   You may also like:വാഴയില കോസ്റ്റ്യൂമിൽ നിന്നും മണവാട്ടിയിലേക്ക്; വൈറലായി അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ [NEWS] അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി [NEWS]
   “വിരാട് ഇന്ത്യൻ ക്യാപ്റ്റനാണ്. ഒപ്പം ഏറ്റവും കൂടുതൽ ആരാധകരുള്ള താരവും. നാമെല്ലാവരും വിരാടിനെ സ്നേഹിക്കുന്നു, അവനുമായി ഇടപഴകാൻ ഇഷ്ടപ്പെടുന്നു. ആർ‌സി‌ബി എന്ന നിലയിൽ, ആർ‌സി‌ബി ഉടമയെന്ന നിലയിൽ വിരാട് ഞങ്ങളുമായി ബന്ധപ്പെടുന്നതിൽ ഞങ്ങൾ‌ വളരെ അഭിമാനിക്കുന്നു"- നേരത്തെ ആർ‌സി‌ബി ചെയർമാൻ സഞ്ജീവ് ചുരിവാല പറഞ്ഞിരുന്നു.
   Published by:Anuraj GR
   First published:
   )}