• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | ഐപിഎൽ യുഎഇയിൽ സെപ്റ്റംബർ 19ന് തുടങ്ങുമെന്ന് BCCI; സർക്കാർ അനുമതി ഉടൻ ലഭിച്ചേക്കും

IPL 2020 | ഐപിഎൽ യുഎഇയിൽ സെപ്റ്റംബർ 19ന് തുടങ്ങുമെന്ന് BCCI; സർക്കാർ അനുമതി ഉടൻ ലഭിച്ചേക്കും

ഐ‌പി‌എൽ 2020 സീസൺ സുരക്ഷിതവും വിജയകരവുമായ നടത്തിപ്പിനായി ബയോ സെക്യുർ അന്തരീക്ഷം നടപ്പിലാക്കുമെന്നു ബിസിസിഐ

News18 Malayalam

News18 Malayalam

  • Share this:
    ന്യൂഡൽഹി: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സർക്കാർ അനുമതിക്ക് വിധേയമായി സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യു‌എഇ) മൂന്ന് “ബയോ സെക്യൂരിറ്റി” വേദികളിൽ നടക്കും, ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ) ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം. അതേസമയം ഐപിഎൽ യുഎഇയിൽ നടക്കുന്നതുസംബന്ധിച്ച് സർക്കാർ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

    ട്വന്റി -20 ലീഗ് ആദ്യം മാർച്ച് അവസാനത്തോടെ ആരംഭിക്കാനിരുന്നെങ്കിലും കോവിഡ് -19 പ്രതിസന്ധി കാരണം അത് മാറ്റിവയ്ക്കേണ്ടി വന്നു, ഇതുമൂലം ബിസിസിഐക്ക് 534 മില്യൺ ഡോളർ വരുമാനനഷ്ടമുണ്ടായി.

    പകർച്ചവ്യാധി കാരണം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ഈ വർഷത്തെ ട്വന്റി -20 ലോകകപ്പ് മാറ്റിവച്ചതോടെ ഐപിഎൽ സംഘാടനവും അനിശ്ചിതത്വത്തിലായി. എന്നാൽ ടൂർണമെന്‍റ് യുഎഎയിൽ സംഘടിപ്പിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

    ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഐപിഎൽ ഇവിടെ നടക്കാനുള്ള സാധ്യത അവസാനിച്ചിരുന്നു. നിലവിൽ രോഗബാധിതരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ രാജ്യമായ ഇന്ത്യയിൽ ഇതിനോടകം 17 ലക്ഷത്തിലധികം കേസുകളും 36,500 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

    യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) ടൂർണമെന്റ് നടത്താൻ ഐപിഎൽ ഭരണസമിതി നേരത്തെ തീരുമാനിച്ചു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാറിന്റെ അനുമതിക്ക് വിധേയമായി മത്സരങ്ങൾ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയിൽ പറഞ്ഞു.

    ഐ‌പി‌എൽ 2020 സീസൺ സുരക്ഷിതവും വിജയകരവുമായ നടത്തിപ്പിനായി ബയോ സെക്യുർ അന്തരീക്ഷം നടപ്പിലാക്കുമെന്നും സ്വീകരിക്കേണ്ട സുരക്ഷാ മാർഗനിർദേശങ്ങൾ സംബന്ധിച്ചും ഇന്നുചേർന്ന ഐപിഎൽ ഭരണസമിതി യോഗം ചർച്ച ചെയ്തു.

    ഐപിഎൽ സംഘടിപ്പിക്കാൻ യുഎഇയ്ക്കുപുറമെ ശ്രീലങ്കയും സന്നദ്ധത അറിയിച്ചിരുന്നു.
    TRENDING:'ലോകകപ്പിനിടെ അഫ്രിദിയും അക്തറും രക്ഷകരായി'; പാക് താരങ്ങൾ സഹായിച്ചത് ഓർത്തെടുത്ത് നെഹ്റ[PHOTOS]യുവാവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ആറംഗ സംഘത്തെ പൊലീസ് തെരയുന്നു[PHOTOS]Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം[PHOTOS]
    ഫ്രാഞ്ചൈസി അധിഷ്ഠിത ടൂർണമെന്‍റിന്‍റെ 2009 പതിപ്പ് ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് കാരണം ദക്ഷിണാഫ്രിക്കയിൽ നടത്തിയിരുന്നു.

    ഇതേ കാരണത്താൽ അഞ്ച് വർഷത്തിന് ശേഷം 2014ൽ ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾക്ക് യുഎഇ ആതിഥേയത്വം വഹിക്കുകയും ചെയ്തു.
    Published by:Anuraj GR
    First published: