HOME » NEWS » IPL »

'കോവിഡ് കാലത്ത് മനസ്സുമടുത്തിരിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് നവോന്മേഷം പകരാൻ ഐപിഎല്ലിന് കഴിയും': ഗംഭീർ

കഴിഞ്ഞ 12 സീസണുകളേക്കാൾ ഏറ്റവും മികച്ച ഐ.പി.എൽ സീസണാണ് യു.എ.ഇയിൽ നടക്കാൻ പോകുന്നതെന്ന് ഗംഭീർ

News18 Malayalam | news18-malayalam
Updated: July 26, 2020, 8:46 AM IST
'കോവിഡ് കാലത്ത് മനസ്സുമടുത്തിരിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് നവോന്മേഷം പകരാൻ ഐപിഎല്ലിന് കഴിയും': ഗംഭീർ
Gautam Gambhir
  • Share this:
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് പുറത്തിറങ്ങാനാകാതെ വീടുകളിൽ കുരുങ്ങി മനസ്സുമടുത്തിരിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് നവോന്മേഷം പകരാൻ ഇന്ത്യൻ പ്രീമിയർ ലീഗിന് കഴിയുമെന്ന് മുൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീർ. കഴിഞ്ഞ 12 സീസണുകളേക്കാൾ ഏറ്റവും മികച്ച ഐ.പി.എൽ സീസണാണ് യു.എ.ഇയിൽ നടക്കാൻ പോകുന്നതെന്നും ഗംഭീർ പറഞ്ഞു.
TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി[NEWS]

ഐ.പി.എൽ എവിടെയാണ് നടക്കുന്നത് എന്നതൊന്നും വിഷയമല്ല. യു.എ.ഇയാണ് ഇത്തവണത്തെ വേദി. ഏതു ഫോർമാറ്റിലുള്ള ക്രിക്കറ്റിനും യോജിച്ച വേദിയാണ് യു.എ.ഇ. മത്സരം നടക്കുന്നത് അവിടെയാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ഐ.പി.എൽ രാജ്യത്തിന് പുതിയ ഊർജം നൽകുമെന്നും ഗംഭീർ പറഞ്ഞു.

ഏതു കളിക്കാരനാണ് കൂടുതൽ റൺസ് നേടുന്നതെന്നോ, ആർക്കാണ് കൂടുതൽ വിക്കറ്റ് ലഭിക്കുന്നതെന്നോ, ഏതു ടീമാണ് കിരീടം നേടുന്നതെന്നോ ഒന്നും വിഷയമല്ല. രാജ്യത്തിന്റെ അന്തരീക്ഷം മെച്ചപ്പെടുത്താൻ ഐപിഎൽ വേദിയൊരുക്കും. ഇതുവരെ നടന്ന ഐ.പി.എല്ലുകളെ അപേക്ഷിച്ച് വലിയൊരു ടൂർണമെന്റാണ് ഇക്കുറി നടക്കുക. കാരണം ഈ ഐ.പി.എൽ ജനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതിന് കൂടിയാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സ് ചാനലിന്റെ 'ക്രിക്കറ്റ് കണക്റ്റഡ്'എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.
Published by: user_49
First published: July 26, 2020, 8:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories