IPL

  • associate partner

IPL 2020, RR vs KXIP|ഇതുപോലുള്ള മത്സരങ്ങൾ വേറെ ഏത് ലീഗിൽ കാണും; ഐപിഎൽ മികച്ചതാകുന്നത് ഇതുകൊണ്ടെന്ന് സൗരവ് ഗാംഗുലി

മികച്ച താരങ്ങളുടെ ലോകോത്തര പ്രകടനങ്ങളാണ് ഐപിഎല്ലിന്റെ സവിശേഷത.

News18 Malayalam | news18-malayalam
Updated: September 28, 2020, 3:08 PM IST
IPL 2020, RR vs KXIP|ഇതുപോലുള്ള മത്സരങ്ങൾ വേറെ ഏത് ലീഗിൽ കാണും; ഐപിഎൽ മികച്ചതാകുന്നത് ഇതുകൊണ്ടെന്ന് സൗരവ് ഗാംഗുലി
Sourav Ganguly
  • Share this:
ഐപിഎൽ എന്തുകൊണ്ട് ലോകത്തിലെ മികച്ച ക്രിക്കറ്റ് ലീഗ് ആകുന്നുവെന്നതിന്റെ കാരണം പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കിങ്സ് ഇലവൻ പഞ്ചാബ്-രാജസ്ഥാൻ റോയൽസ് മത്സരം ചൂണ്ടിക്കാട്ടിയാണ് ഗാംഗുലിയുടെ ട്വീറ്റ്.

ഇതുപോലുള്ള മത്സരങ്ങളാണ് ഐപിഎല്ലിനെ വ്യത്യസ്തമാക്കുന്നതെന്ന് ഗാംഗുലി. മികച്ച താരങ്ങളുടെ ലോകോത്തര പ്രകടനങ്ങളാണ് ഐപിഎല്ലിന്റെ സവിശേഷത. അവസാന ഓവർ വരെ ആവേശം മുറ്റിനിന്ന പോരാട്ടത്തിനൊടുവിലാണ് പഞ്ചാബിനെതിരെ രാജസ്ഥാൻ തകർപ്പൻ ജയം കാഴ്ച്ച വെച്ചത്.



രാഹുൽ തെവാതിയയുടെ വെടിക്കെട്ട് ബാറ്റിങ്ങും സഞ്ജുവിന്റെ തകർപ്പൻ ഫോമുമാണ് രാജസ്ഥാന്റെ വിജയത്തിന് മുതൽക്കൂട്ടായത്. പഞ്ചാബ് ഉയർത്തിയ 224 റൺസ് എന്ന കൂറ്റൻ സ്കോർ മൂന്നു പന്തും നാലു വിക്കറ്റും ശേഷിക്കെയാണ് രാജസ്ഥാൻ മറികടന്നത്.

You may also like:'അടുത്ത ധോണിയല്ല; ഇന്ത്യൻ ക്രിക്കറ്റിലെ 'ദി' സഞ്ജു സാംസൺ: തരൂരിനോട് ഗൗതം ഗംഭീർ

ജോസ് ബട്ട്ലറെ രാജസ്ഥാന് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും നായകൻ സ്റ്റീവ് സ്മിത്തും സഞ്ജുവും ചേർന്ന് രാജസ്ഥാനെ മുന്നോട്ടുനയിച്ചു. 27 പന്തിൽ 50 തികച്ച് സ്മിത്ത് മടങ്ങിയപ്പോൾ 24 പന്തിൽ 85 റൺസാണ് സഞ്ജു നേടിയത്.

അവസാന ഘട്ടത്തിൽ കൊടുങ്കാറ്റായ രാഹുൽ തവാതിയുടെ(53) വെടിക്കെട്ടിന് മുന്നിൽ പഞ്ചാബ് തകർന്നടിഞ്ഞു. 31 പന്ത് നേരിട്ട രാഹുൽ തെവാതിയ ഏഴു സിക്സറുകളും അടിച്ചുകൂട്ടി.

മായങ്ക് അഗർവാളിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിലാണ് രാജസ്ഥാൻ മികച്ച സ്കോർ നേടിയത്. 50 പന്തിൽ 106 റൺസെടുത്ത മായങ്ക് അഗർവാളും 54 പന്തിൽ 69 റൺസെടുത്ത നായകൻ കെ.എൽ രാഹുലിന്‍റെയും തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിനെ വമ്പൻ സ്കോറിലെത്തിച്ചത്.
Published by: Naseeba TC
First published: September 28, 2020, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading