• HOME
  • »
  • NEWS
  • »
  • ipl
  • »
  • Viral Video| വിരാട് കോലിക്ക് ചുംബനങ്ങളുമായി അനുഷ്ക ശർമ; വൈറലായി വീഡിയോ

Viral Video| വിരാട് കോലിക്ക് ചുംബനങ്ങളുമായി അനുഷ്ക ശർമ; വൈറലായി വീഡിയോ

റോയൽ ബ്ലൂ വസ്ത്രത്തിൽ ബേബി ബംബുമായി നിൽക്കുന്ന അനുഷ്കയുടെ ചിത്രങ്ങളും ട്വിറ്ററിൽ വൈറലായി

anushka virat kohli

anushka virat kohli

  • Share this:
    ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് നായകൻ വിരാട് കോലിയുടെ ഫോം ഇല്ലായ്മയിൽ ഏറെ പഴികേൾക്കേണ്ടി വന്നത് ഭാര്യയും നടിയുമായ അനുഷ്ക ശർമയ്ക്ക് ആയിരുന്നു. ഒരു ഘട്ടത്തിൽ വിമർശനങ്ങൾ പരിധിവിട്ടുപോയിട്ടുമുണ്ട്. എന്നാൽ വിമർശകർക്ക് വായടപ്പിച്ച് മറുപടി നൽകിയിരിക്കുകയാണ് വിരാട് കോലി.

    വാക്കുകൾ കൊണ്ടല്ല പകരം കളിച്ചു തന്നെയാണ് കോലി മറുപടി നൽകിയത്. കഴിഞ്ഞ ദിവസം ചെന്നൈക്കെതിരായ മത്സരത്തിൽ 52 പന്തിൽ പുറത്താകാതെ 90 റൺസെടുത്ത താരം വിമർശകർക്ക് കൃത്യമായ മറുപടി നൽകി. ചെന്നൈക്കെതിരായ മത്സരത്തിൽ 37 റൺസിന് ബാംഗ്ലൂർ വിജയിച്ചിരുന്നു.

    വിരാട് കോലിയുടെ ഈ പ്രകടനത്തിൽ ഹൈലൈറ്റായത് ഭാര്യ അനുഷ്ക തന്നെ. മികച്ച പ്രകടനം കാഴ്ചവെച്ച വിരാട് കോലിക്ക് ഗ്യാലറിയില്‍ നിന്ന് അനുഷ്ക ചുംബനങ്ങളെറിയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. മനോഹരമായ ഇന്നിംഗ്സിന് ശേഷം ഗ്യാലറിയിലേക്ക് നോക്കി ബാറ്റുയർത്തി അഭിസംബോധന ചെയ്തപ്പോഴാണ് കോലിക്ക് അനുഷ്ക ഫ്ലൈയിംഗ് കിസ് നൽകിയത്.

    റോയൽ ബ്ലൂ വസ്ത്രത്തിൽ ബേബി ബംബുമായി നിൽക്കുന്ന അനുഷ്കയുടെ ചിത്രങ്ങളും ട്വിറ്ററിൽ വൈറലായി. അനുഷ്കയെ അഭിനന്ദിച്ചാണ് മിക്കവാറും ട്വീറ്റുകളും. നിങ്ങൾ കാരണമാണ് വിരാട് കോലി ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇന്നത്തെ മത്സരത്തിന്റെ ക്രെഡിറ്റ് മുഴുവനും നിങ്ങൾക്കാണ്. അഭിനന്ദനങ്ങൾ അനുഷ്ക ശർമ- ഒരാൾ കുറിച്ചു.





    അച്ഛന്റെ മികച്ച പ്രകടനം ജൂനിയർ വിരാട് കോലി അമ്മയ്ക്കൊപ്പം ആദ്യമായി സാക്ഷിയായിരിക്കുകയാണെന്നാണ് മറ്റൊരു പ്രതികരണം. ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ അനുഷ്ക ദുബായിലെത്തിയിരുന്നു.



    അഞ്ച് മാസം ഗർഭിണിയാണ് അനുഷ്ക. അടുത്ത വർഷം ജനുവരിയിലാണ് ഇരുവരും കുഞ്ഞിനെ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റിലാണ് അനുഷ്ക ഗർഭിണിയാണെന്ന കാര്യം കോലി ട്വിറ്ററിലൂടെ അറിയിച്ചത്.
    Published by:Gowthamy GG
    First published: