News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 23, 2020, 8:22 PM IST
ipl
ഷാർജ: ഐപിഎല്ലിലെ 41ാം മത്സരത്തിൽ
മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും നേർക്കുനേർ. ടോസ് നേടിയ മുംബൈ ചെന്നൈയെ ബാറ്റിംഗിന് അയച്ചു. പരിക്കേറ്റ
രോഹിത് ശർമയ്ക്ക് പകരം മുംബൈയെ നയിക്കുന്നത്
കിറോൺ പൊള്ളാർഡ് ആണ്. രോഹിതിനു പകരം സൗരഭ് തിവാരി ഇന്നിറങ്ങും.
മൂന്ന് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇന്നിറങ്ങുന്നത്. വാട്സണ്, കേദാര്‍ ജാദവ്, പീയുഷ് ചൗള എന്നിവര്‍ക്ക് പകരം ഇമ്രാന് താഹിര്‍, ഋതുരാജ് ഗെയ്ക്വാദ്, നാരായണ്‍ ജഗദീശന് എന്നിവർ ഇന്നിറങ്ങും. ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ 6 വിജയവുമായി മൂന്നാം സ്ഥാനത്താണ് മുംബൈ.
ചെന്നൈ ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ ഏഴും തോറ്റു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ. ടൂര്‍ണമെന്റിലെ പ്ലേ ഓഫ് സാധ്യതകള്‍ ഏകദേശം നഷ്ടപ്പെട്ട ചെന്നൈയ്ക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.
ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഇഷാന് കിഷന് തുടങ്ങിയ ബാറ്റിംഗ് നിരയുടെയും ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, കോള്‍ട്ടര്‍ നൈല്‍ തുടങ്ങിയ ബൗളിംഗ് നിരയുടെയും മികച്ച ഫോമാണ് മുംബൈയുടെ കരുത്ത്.
മറുവശത്ത് ഫോമില്ലായ്മയാണ് ചെന്നൈയുടെ പ്രധാന പ്രശ്നം. അമ്പാട്ടി റായുഡു, വാട്സണ്, ഡുപ്ലെസിസ്, ജഡേജ തുടങ്ങിയ താരങ്ങള്‍ മാത്രമാണ് നന്നായി ബാറ്റ് ചെയ്യുന്നത്. ധോണിക്ക് സീസണിൽ ഇതുവരെ ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബൗളിംഗ് നിരയാണെങ്കിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്.
Published by:
Gowthamy GG
First published:
October 23, 2020, 8:08 PM IST