IPL

  • associate partner
HOME » NEWS » IPL » IPL2020 CSK VS MUMBAI MUMBAI NEEDS 115 RUNS TO WIN GG

IPL 2020 CSK vs MI| സാം കറന്റെ ഒറ്റയാൾപ്പോരാട്ടം; മുംബൈക്ക് 115 റൺസ് വിജയ ലക്ഷ്യം

വെറും 18 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് ചെന്നൈയെ ഒതുക്കിയത്. സാം കറന്റെ ഭേദപ്പെട്ട പ്രകടനത്തിലാണ് ചെന്നൈ സ്കോർ 100 കടത്തിയത്.

News18 Malayalam | news18-malayalam
Updated: October 23, 2020, 10:18 PM IST
IPL 2020 CSK vs MI| സാം കറന്റെ ഒറ്റയാൾപ്പോരാട്ടം; മുംബൈക്ക് 115 റൺസ് വിജയ ലക്ഷ്യം
csk vs mi
  • Share this:
ഷാർജ: ഐപിഎല്ലിലെ 41ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 115 റൺസ് വിജയ ലക്ഷ്യം. നിശ്ചിത ഓവറിൽ ചെന്നൈ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടി. മുംബൈ ബൗളർമാരുടെ മികച്ച പ്രകടനം തന്നെയാണ് ചെന്നൈയെ വരിഞ്ഞു മുറുക്കിയത്.

വെറും 18 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് ചെന്നൈയെ ഒതുക്കിയത്. സാം കറന്റെ ഭേദപ്പെട്ട പ്രകടനത്തിലാണ് ചെന്നൈ സ്കോർ 100 കടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. ആദ്യ ഏഴ് ഓവറിൽ തന്നെ ചെന്നൈയുടെ ആറ് മുൻനിര ബാറ്റ്സ്മാന്മാരും പുറത്തായി. ആദ്യ ഓവറില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ട്രെന്റ് ബോള്‍ട്ട് ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി. അക്കൗണ്ട് തുറക്കും മുമ്പ് തന്നെയാണ് ചെന്നൈക്ക് വിക്കറ്റ് നഷ്ടമായത്.

‌ബുമ്ര എറിഞ്ഞ രണ്ടാം ഓവറിൽ അംബാട്ടി റായിഡു (3 പന്തിൽ 2), എൻ ജഗദീശൻ (പൂജ്യം) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി. എം.എസ്.ധോണിയും ഡുപ്ലെസിസും ചേർന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കരുതിയെങ്കിലും മൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ ഡുപ്ലെസിസിനെ ബോൾട്ട് പുറത്താക്കി.

മൂന്നു റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകർന്ന ചെന്നൈയെ പിന്നീടെത്തിയ ജഡേജയ്ക്കൊപ്പം ചേർന്ന് ധോണി കരകയറ്റാൻ ശ്രമിച്ചു. ആറാം ഓവറില്‍ ജഡേജ(ആറ് പന്തിൽ ഏഴ് റൺസ് )യെ പുറത്താക്കിക്കൊണ്ട് ബോൾട്ട് വീണ്ടും പ്രഹരമേൽപ്പിച്ചു.

എഴാം ഓവറില്‍ ധോണിയെ രാഹുൽ ചാഹർ പുറത്താക്കി.6 റണ്‍സാണ് ധോനി നേടിയത്. പിന്നാലെ ദീപക് ചാഹറിനെയും രാഹുൽ ചാഹർ പുറത്താക്കി. പിന്നീട് ഒത്തുചേര്‍ന്ന ശാര്‍ദുല്‍ ഠാക്കൂറും സാം കറനും ചേര്‍ന്നാണ് ചെന്നൈ ഇന്നിങ്‌സിന് അല്‍പമെങ്കിലും മുന്നോട്ടുകൊണ്ടുപോയത്.



ഇരുവരും ചേര്‍ന്ന് 28 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. കോള്‍ട്ടര്‍ നൈല്‍ ശാര്‍ദുല്‍ ഠാക്കൂറിനെ പുറത്താക്കിയതോടെ ചെന്നൈ വീണ്ടും പ്രതിരോധത്തിലായി. ഠാക്കൂറിന് പിന്നാലെ ക്രീസിലെത്തിയ ഇമ്രാന്‍ താഹിറിനെ കൂട്ടുപിടിച്ച് സാം കറന്‍ സ്‌കോര്‍ 100 കടത്തി. താഹിര്‍ 13 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
Published by: Gowthamy GG
First published: October 23, 2020, 10:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories