നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 DC vs CSK| ശിഖർ ധവാൻ @101 നോട്ടൗട്ട്; ചെന്നൈയെ അഞ്ച് വിക്കറ്റിന് തകർത്ത് ഡൽഹി

  IPL 2020 DC vs CSK| ശിഖർ ധവാൻ @101 നോട്ടൗട്ട്; ചെന്നൈയെ അഞ്ച് വിക്കറ്റിന് തകർത്ത് ഡൽഹി

  ഐ.പി.എല്ലിലെ കന്നി സെഞ്ചുറി നേടിയ ധവാന്‍ 58 പന്തില്‍ നിന്ന് 1 സിക്‌സും 14 ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു.

  dhawan

  dhawan

  • Share this:
   ഷാർജ: ഐപിഎല്ലിലെ 34ാം മത്സരത്തിൽ ചെന്നൈയെ അഞ്ച് വിക്കറ്റിന് തകർത്ത് ഡൽഹി. ചെന്നൈ മുന്നോട്ടുവെച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി ഒരു പന്ത് ബാക്കി നിൽക്കെ വിജയം നേടുകയായിരുന്നു. സെഞ്ചുറിയുമായി തിളങ്ങിയ ശിഖർ ധവാനാണ് ഡൽഹിയുടെ വിജയ ശിൽപി. ഐ.പി.എല്ലിലെ കന്നി സെഞ്ചുറി നേടിയ ധവാന്‍ 58 പന്തില്‍ നിന്ന് 1 സിക്‌സും 14 ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു.

   അവസാന ഓവറിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച അക്സർ പട്ടേലും വിജയത്തിൽ നിര്‍ണായക പങ്കുവഹിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ രവീന്ദ്ര ജഡേജയെ മൂന്ന് തവണയാണ് പട്ടേൽ ബൗണ്ടറി കടത്തിയത്. വെറും അഞ്ചു പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം അക്ഷര്‍ പട്ടേല്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.

   180 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഡൽഹിക്ക് രണ്ടാം പന്തിൽ ഓപ്പണർ പൃഥ്വി ഷായെ(0) പുറത്താക്കിക്കൊണ്ട് ചെന്നൈ ആദ്യ പ്രഹരം നൽകി. ദീപക് ചാഹറാണ് ഷായെ പുറത്താക്കിയത്. സ്‌കോര്‍ 26-ല്‍ എത്തിയപ്പോള്‍ എട്ടു റണ്‍സുമായി രഹാനെയും മടങ്ങി. ഇതോടെ ഡൽഹി പരുങ്ങലിലായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശിഖര്‍ ധവാന്‍ - ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സഖ്യമാണ് ഡല്‍ഹി ഇന്നിംഗ്സിനെ താങ്ങിനിര്‍ത്തിയത്. 68 റണ്‍സാണ് സഖ്യം നൽകിയത്.

   23 പന്തില്‍ 23 റണ്‍സെടുത്ത ശ്രേയാസിനെ ബ്രാവോയാണ് പുറത്താക്കി. പിന്നാലെ എത്തിയ മാർക്കസ് സ്റ്റോയിൻസ് ധവാന് മികച്ച പിന്തുണ നൽകി. 14 പന്തിൽ രണ്ട് സിക്സും ഒരു ഫോറുമുൾപ്പെടെ 24 റൺസെടുത്ത സ്റ്റോയിൻസിനെ ഷാർദൂൽ താക്കൂർ പുറത്താക്കി. പിന്നെ എത്തിയ അലക്സ് കാരി (4 റൺസ്) വന്നപാടെ പുറത്തായി, സാം കറനാണ് വിക്കറ്റ്. ചെന്നൈയ്ക്കു വേണ്ടി ദീപക് ചാഹർ രണ്ടു വിക്കറ്റും, ഡ്വയ്ൻ ബ്രാവോ, ഷാർദൂൽ താക്കൂർ, സാം കറൻ എന്നിവർ ഓരോ വിക്കറ്റും നേടി.

   ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ സാം കറനെ (0) നഷ്ടമായത് ചെന്നൈയെ ഞെട്ടലിലാക്കി. തുഷാർ ദേശ് പാണ്ഡെയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ ഷെയ്ൻ വാട്സനുമായി ചേർന്ന് ഡുപ്ലസിസ് ഭേദപ്പെട്ട അടിത്തറ നൽകി. 87 റണ്‍സാണ് ഡുപ്ലെസി - വാട്ട്‌സണ്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. 28 പന്തില്‍ ആറ് ബൗണ്ടറികളോടെ 36 റണ്‍സെടുത്ത വാട്ട്‌സനെ പുറത്താക്കി നോര്‍ജെ സഖ്യം പൊളിച്ചു.

   15 ാം ഓവറിൽ ഫാഫ് ഡുപ്ലേസിയെ കഗിസോ റബാഡ പുറത്താക്കി. 7 പന്തിൽ 2 സിക്സും 6 ഫോറും ഉൾപ്പെടെ 58 റൺസാണ് ഡുപ്ലേസി നേടിയത്. ഈ വിക്കറ്റോടെ കഗിസോ റബാഡ ഐപിഎലിൽ 50 വിക്കറ്റുകൾ തികച്ചു. ഡുപ്ലെസി പുറത്തായ ശേഷം തകര്‍ത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്‌കോര്‍ 150 കടത്തിയത്. 25 പന്തുകള്‍ നേരിട്ട റായുഡു നാലു സിക്‌സും ഒരു ഫോറുമടക്കം 45 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇതിനിടെ നായകൻ എംഎസ് ധോണി വന്നപാടെ മടങ്ങി. 5 പന്തിൽ 3 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം.   അവസാന ഓവറുകളിൽ റായിഡുവും ജഡേജയും നടത്തിയ ചെറുത്തു നിൽപ്പാണ് ചെന്നൈ സ്കോർ വീണ്ടും ഉയർത്തിയത്. അവസാന 5 ഓവറിൽ 67 റൺസാണ് ചെന്നൈ നേടിയത്. ജഡേജ 13 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകളടക്കം 33 റണ്‍സെടുത്തു. ഡല്‍ഹിക്കായി നോര്‍ജെ രണ്ടു വിക്കറ്റ് വീഴ്ത്തി. തുഷാര്‍, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
   Published by:Gowthamy GG
   First published:
   )}