നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| പ്രായം ചിലര്‍ക്ക്​ അക്കം മാത്രം മറ്റുള്ളവര്‍ക്ക്​ പുറത്താകാനുള്ള കാരണവും: ഇര്‍ഫാന്‍ പത്താന്‍

  IPL 2020| പ്രായം ചിലര്‍ക്ക്​ അക്കം മാത്രം മറ്റുള്ളവര്‍ക്ക്​ പുറത്താകാനുള്ള കാരണവും: ഇര്‍ഫാന്‍ പത്താന്‍

  മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിക്കെതിരെ ഒളിയമ്പുമായി ഇർഫാൻ പത്താൻ

  Irfan Pathan - MS Dhoni

  Irfan Pathan - MS Dhoni

  • Last Updated :
  • Share this:
   മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനിക്കെതിരെ ഒളിയമ്പുമായി ഇർഫാൻ പത്താൻ. ഐ.പി.എല്ലില്‍ ഹൈദരാബാദ്​ സണ്‍റൈസേഴ്​സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്​സ് നായകന്‍ ധോണി ബാറ്റിങ്ങിനിടെ ക്ഷീണിതനായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇര്‍ഫാന്‍ പത്താ​െന്‍റ പ്രതികരണം.

   പ്രായം ചിലര്‍ക്ക്​ ഒരു അക്കം മാത്രവും മറ്റുള്ളവര്‍ക്ക് ടീമില്‍നിന്ന്​ പുറത്താകാനുള്ള കാരണവുമാണെന്നായിരുന്നു പത്താന്‍റെ ട്വീറ്റ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റണ്‍സെടുക്കാനുള്ള ഓട്ടത്തിൽ പാടുപെട്ട ധോണിയെ പേരെടുത്തു പറയാതെയാണ് പത്താൻ ട്വീറ്റ് ചെയ്തത്.


   റൺസ് എടുക്കുന്നതിനിടയിൽ കിതപ്പും ക്ഷീണത്താൽ ഗ്രൗണ്ടിൽ തലകുനിച്ച് നിൽക്കുന്നതും കണ്ട ധോനി ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇടയ്ക്കു ചില ബ്രേക്കുകളും അദ്ദേഹത്തിനു എടുക്കേണ്ടി വന്നു. എന്നാൽ യുഎഇയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ തനിക്കു കഴിയുന്നില്ലെന്നായിരുന്നു ധോണി പിന്നീട് പ്രതികരിച്ചത്.
   Published by:user_49
   First published:
   )}