• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ടീമിൽ മാറ്റം വരുത്താതെ മുംബൈ ഇന്ത്യൻസ്

IPL 2020 | മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ടീമിൽ മാറ്റം വരുത്താതെ മുംബൈ ഇന്ത്യൻസ്

രോഹിത് ശർമ്മ നേതൃത്വം നൽകുന്ന മുംബൈ നിരയിൽ ക്വിന്‍റൺ ഡികോക്ക്, സൂര്യകുമാർ യാദവ്, പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ എന്നിവരുമുണ്ട്. കൊൽക്കത്ത നിരയിൽ യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ഇയൺ മോർഗൻ, നായകൻ ദിനേഷ് കാർത്തിക്ക്, ആന്‍ഡ്രെ റസൽ എന്നിവരുമുണ്ട്

kkr-mi

kkr-mi

  • Last Updated :
  • Share this:
    അബുദാബി: ഐപിഎല്ലിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം. ഉദ്ഘാടനം മത്സരം തോറ്റെങ്കിലും തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ടോസ് നേടിയ നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ദിനേഷ് കാർത്തിക് ഫീൽഡിങ് തെരഞ്ഞെടുത്തു. ഈ സീസണിലെ ആദ്യ മത്സരത്തിനാണ് കൊൽക്കത്ത ഇന്ന് ഇറങ്ങുന്നത്.

    ഇത്തവണത്തെ ഐപിഎല്ലിൽ ആദ്യ നാല് കളികളിൽ മൂന്നെണ്ണത്തിലും ആദ്യം ബാറ്റു ചെയ്തവരാണ് ജയിച്ചത്. എന്നാൽ ഈ സവിശേഷത കണക്കിലെടുക്കാതെയാണ് അഞ്ചാം മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തെരഞ്ഞെടുത്തത്. എന്നാൽ മഞ്ഞു വീഴ്ച രണ്ടാമത് ബൌൾ ചെയ്യുന്നത് പ്രതികൂലമാക്കുമെന്ന വിലയിരുത്തലാണ് കൊൽക്കത്തയ്ക്കുള്ളത്.

    കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇരു ടീമിനുമുള്ളത്. രോഹിത് ശർമ്മ നേതൃത്വം നൽകുന്ന മുംബൈ നിരയിൽ ക്വിന്‍റൺ ഡികോക്ക്, സൂര്യകുമാർ യാദവ്, പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ എന്നിവരുമുണ്ട്. കൊൽക്കത്ത നിരയിൽ യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ഇയൺ മോർഗൻ, നായകൻ ദിനേഷ് കാർത്തിക്ക്, ആന്‍ഡ്രെ റസൽ എന്നിവരുമുണ്ട്. മലയാളി താരം സന്ദീപ് വാര്യർ ഉൾപ്പെടുന്നതാണ് കൊൽക്കത്തയുടെ ബൌളിങ് നിര. സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ് എന്നിവരും കൊൽക്കത്തയ്ക്കായി പന്തെറിയാനുണ്ട്. മുംബൈ നിരയിൽ ജസ്പ്രീത് ബുംറ, ട്രെന്‍റ് ബോൾട്ട്, ജെയിംസ് പാറ്റിൻസൺ എന്നീ വമ്പൻമാരുണ്ട്.

    കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: 1 ഷുബ്മാൻ ഗിൽ, 2. സുനിൽ നരൈൻ, 3 നിതീഷ് റാണ, 4 ഇയോൺ മോർഗൻ, 5 ദിനേശ് കാർത്തിക് (ക്യാപ്റ്റൻ & ആഴ്ച), 6 ആൻഡ്രെ റസ്സൽ, 7 നിഖിൽ നായിക്, 8 പാറ്റ് കമ്മിൻസ്, 9 കുൽദീപ് യാദവ്, 10 സന്ദീപ് വാരിയർ , 11 ശിവം മാവി
    You may also like:Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ [NEWS]കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം [NEWS] IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ [NEWS]
    മുംബൈ ഇന്ത്യൻസ്: 1 രോഹിത് ശർമ (ക്യാപ്റ്റൻ), 2 ക്വിന്റൺ ഡി കോക്ക് (ആഴ്ച), 3 സൂര്യകുമാർ യാദവ്, 4 സൗരഭ് തിവാരി, 5 കീറോൺ പൊള്ളാർഡ്, 6 ഹാർദിക് പാണ്ഡ്യ, 7 ക്രുനാൽ പാണ്ഡ്യ, 8 ജെയിംസ് പാറ്റിൻസൺ, 9 രാഹുൽ ചഹാർ, 10 ട്രെന്റ് ബോൾട്ട് , 11 ജസ്പ്രീത് ബുമ്ര
    Published by:Anuraj GR
    First published: