IPL

  • associate partner

IPL 2020 | മുന്നിൽനിന്ന് നയിച്ചു രോഹിത ശർമ്മ; കൊൽക്കത്തയെ 49 റൺസിന് വീഴ്ത്തി മുംബൈയ്ക്ക് ആദ്യ ജയം

നായകൻ രോഹിത് ശർമ്മ മുന്നിൽനിന്ന് നയിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ചിന് 195 റൺസെടുത്തു

News18 Malayalam | news18-malayalam
Updated: September 23, 2020, 11:41 PM IST
IPL 2020 | മുന്നിൽനിന്ന് നയിച്ചു രോഹിത ശർമ്മ; കൊൽക്കത്തയെ 49 റൺസിന് വീഴ്ത്തി മുംബൈയ്ക്ക് ആദ്യ ജയം
kkr-mi
  • Share this:
അബുദാബി: ബാറ്റിങ്ങിൽ രോഹിത് ശർമ്മയും ബൌളിംഗിൽ ജസ്പ്രിത് ബുംറയും തിളങ്ങിയ മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. റൺസിനാണ് മുംബൈ കൊൽക്കത്തയെ വീഴ്ത്തിയത്. ഐപിഎൽ 2020ൽ മുംബൈയുടെ ആദ്യ ജയമാണിത്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈയോട് തോറ്റ മുംബൈയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് കൊൽക്കത്തയ്ക്കെതിരായ ജയം.

മുംബൈ ഉയർത്തിയ 196 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത കൊൽക്കത്ത ഇന്നിംഗ്സ് 20 ഓവറിൽ ഒമ്പതിന് 146 റൺസിന് അവസാനിക്കുകയായിരുന്നു. 30 റൺസെടുത്ത നായകൻ ദിനേഷ് കാർത്തിക്കിന് മാത്രമാണ് മുംബൈ ബൌളിംഗിന് മുന്നിൽ അൽപ്പമെങ്കിലും ചെറുത്തുനിൽക്കാനായത്. ഇന്ത്യൻ താരം ജസ്പ്രിത് ബുംറ ഓവറിൽ റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ട്രെന്‍റ് ബോൾട്ടും രണ്ടു വിക്കറ്റ് സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്നെങ്കിലും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച സ്കോറാണ് മുംബൈ ഇന്ത്യൻസ് പടുത്തുയർത്തിയത്. നായകൻ രോഹിത് ശർമ്മ മുന്നിൽനിന്ന് നയിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ചിന് 195 റൺസെടുത്തു. 54 പന്ത് നേരിട്ട രോഹിത് ശർമ്മ 80 റൺസാണ് നേടിയത്. മൂന്നു ബൌണ്ടറികളും ആറു സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്.

ഓപ്പണറായി ക്രീസിലെത്തിയ രോഹിത് ശർമ്മയുടെ ബാറ്റിന്‍റെ ചൂടറിയാത്ത ഒരു ബൌളറും കൊൽക്കത്ത നിരയിൽ ഇല്ല. മലയാളി താരം സന്ദീപ് വാര്യരാണ് കൊൽക്കത്തയ്ക്കുവേണ്ടി ആദ്യ പന്തെറിഞ്ഞത്. എന്നാൽ ആദ്യ മൂന്ന് ഓവറിൽ 34 റൺസാണ് സന്ദീപ് വാര്യർ വഴങ്ങിയത്. ഒരു റൺസെടുത്ത ക്വിന്‍റൺ ഡി കോക്കിനെ ആദ്യം തന്നെ നഷ്ടമായെങ്കിലും സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ചാണ് രോഹിത് ശർമ്മ മുംബൈ ഇന്നിംഗ്സിനെ നയിച്ചത്. 47 റൺസെടുത്താണ് യാദവ് പുറത്തായത്. രോഹിത-യാദവ് സഖ്യം രണ്ടാം വിക്കറ്റിൽ 90 റൺസാണ് കൂട്ടിച്ചേർത്തത്. സൌരഭ് തിവാരി 21 റൺസെടുത്ത് പുറത്തായി. ഹർദിക് പാണ്ഡ്യ 18 റൺസെടുത്തു. പൊള്ളാർഡ് 13 റൺസെടുത്ത് പുറത്താകാതെ നിന്നു കൊൽക്കത്തയ്ക്കുവേണ്ടി ശിവം മാവി രണ്ടു വിക്കറ്റെടുത്തു.
You may also like:Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ [NEWS]കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം [NEWS] IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ [NEWS]
ഈ ജയത്തോടെ മുംബൈ ഇന്ത്യൻസിന് രണ്ടു പോയിന്‍റായി. സീസണിലെ ആദ്യ മത്സരം തന്നെ തോൽവിയോടെ തുടങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പോയിന്‍റ് ഒന്നുമില്ല. സൺറൈസേവ്സ് ഹൈദരാബാദിനെതിരെ സെപ്റ്റംബർ 26നാണ് കൊൽക്കത്തയുടെ അടുത്ത മത്സരം. റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരെ സെപ്റ്റംബർ 28നാണ് മുംബൈ ഇന്ത്യൻസിന്‍റെ അടുത്ത കളി.
Published by: Anuraj GR
First published: September 23, 2020, 11:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading