നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • Suresh Raina| 'കുഞ്ഞുങ്ങളെക്കാൾ വലുതായി ഒന്നുമില്ല'; ഐപിഎൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന

  Suresh Raina| 'കുഞ്ഞുങ്ങളെക്കാൾ വലുതായി ഒന്നുമില്ല'; ഐപിഎൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന

  ശനിയാഴ്ച ഡൽഹിയിലെ വീട്ടിൽ തിരിച്ചെത്തിയ റെയ്ന ഇപ്പോൾ ഹോം ക്വാറൻറീനിലാണ്.

  Suresh Raina

  Suresh Raina

  • Share this:
   ന്യൂഡല്‍ഹി: ഐപിഎല്ലിനായുള്ള ചെന്നൈ ടീം അംഗങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു സുരേഷ് റെയ്ന മത്സരത്തിൽ നിന്ന് പിന്‍മാറി യുഎഇയിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് മത്സരങ്ങളിൽ നിന്ന് പിന്മാറുന്നു എന്ന് മാത്രമാണ് റെയ്ന അറിയിച്ചിരുന്നത്.

   എന്നാല്‍ ഐപിഎൽ മത്സരങ്ങളിൽ നിന്ന് പിന്മാറാനുള്ള യഥാർഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് റെയ്ന. ശനിയാഴ്ച ഡൽഹിയിലെ വീട്ടിൽ തിരിച്ചെത്തിയ റെയ്ന ഇപ്പോൾ ഹോം ക്വാറൻറീനിലാണ്. മക്കളെ കുറിച്ചുള്ള ഉത്കണ്ഠയിലാണ് റെയ്ന മത്സരങ്ങളിൽ നിന്ന് പിന്മാറിയതെന്നാണ് ദൈനിക് ജാഗ്രൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   കുഞ്ഞുങ്ങളെക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് റെയ്ന പറഞ്ഞതായി ദൈനിക് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നു. റെയ്നയ്ക്ക് ഗ്രേഷ്യഎന്ന നാലു വയസുള്ള മകളും അഞ്ച് മാസം മാത്രം പ്രായമുള്ള റിയോ എന്ന മകനുമുണ്ട്. രണ്ട് കളിക്കാർ ഉൾപ്പെടെ 13 അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിൻറെ ആശങ്കയെ തുടർന്നാണ് റെയ്നയുടെ പിന്മാറ്റം.

   ചെന്നൈ ടീമിൽ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ യുഎഇയിൽ തുടരുന്നതിൽ റെയ്നയ്ക്ക് ആശങ്ക ഉണ്ടായിരുന്നു. മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തെ ടീമും അംഗീകരിച്ചു.

   ഏതാനും ദിവസങ്ങൾക്കു മുൻപ് ഉറ്റ ബന്ധുക്കൾക്കുനേരെ ഉണ്ടായ ആക്രമണവും റെയ്നയെ ബാധിച്ചിരിക്കാമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഓഗസ്റ്റ് 19നാണ് പത്താൻകോട്ടിൽ വെച്ച് റെയ്നയുടെ അടുത്ത ബന്ധുക്കളായ അമ്മായിയും കുടുംബവും ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ അമ്മായിയുടെ ഭർത്താവ് മരിച്ചു. ഗുരുതര പരിക്കേറ്റ അമ്മായി ചികിത്സയിലാണ്.   ചെന്നൈ സൂപ്പർ കിങ്സിന്റെ പേസർ ദീപക് ചാഹർ, ഋതുരാജ് ഗെയ്ക് വാദ് എന്നിവർക്കും ടീം സംഘത്തിലെ 11 സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
   Published by:Gowthamy GG
   First published:
   )}