IPL

  • associate partner

IPL 2020| 'പൃഥ്വി ഷാ നേരത്തെ ഔട്ടായത് ഭക്ഷണം കഴിക്കാൻ'; രണ്ടാം പന്തിൽ പുറത്തായി തൊട്ടുപിന്നാലെ ഭക്ഷണം കഴിക്കുന്ന ഷായ്ക്ക് ട്രോൾ

രണ്ടാം പന്തിൽ പുറത്തായതല്ല ട്രോളുകൾക്ക് കാരണം. പുറത്തായതിനു പിന്നാലെ നേരെ ചെന്ന് ഡ്രസിംഗ് റൂമിലിരുന്ന് ഭക്ഷണം കഴിച്ചതാണ് ട്രോളുകൾക്ക് കാരണം.

News18 Malayalam | news18-malayalam
Updated: October 18, 2020, 4:44 PM IST
IPL 2020| 'പൃഥ്വി ഷാ നേരത്തെ ഔട്ടായത് ഭക്ഷണം കഴിക്കാൻ'; രണ്ടാം പന്തിൽ പുറത്തായി തൊട്ടുപിന്നാലെ ഭക്ഷണം കഴിക്കുന്ന ഷായ്ക്ക് ട്രോൾ
prithvi shaw
  • Share this:
അണ്ടർ19 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിനെ നയിച്ചത് പൃഥ്വി ഷാ ആയിരുന്നു. എന്നാൽ ഈ ഐപിഎൽ സീസൺ ഷായ്ക്ക് അത്ര മികച്ചതല്ല. കഴിഞ്ഞ ദിവസം നടന്ന ചെന്നൈക്കെതിരായ മത്സരത്തിൽ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ പൃഥ്വി ഷാ പുറത്തായിരുന്നു. ഇതിനു പിന്നാലെ താരത്തിനെതിരെ ട്രോളുമായി എത്തിയിരിക്കുകയാണ് വിമർശകർ.

രണ്ടാം പന്തിൽ പുറത്തായതല്ല ട്രോളുകൾക്ക് കാരണം. പുറത്തായതിനു പിന്നാലെ നേരെ ചെന്ന് ഡ്രസിംഗ് റൂമിലിരുന്ന് ഭക്ഷണം കഴിച്ചതാണ് ട്രോളുകൾക്ക് കാരണം. പൃഥ്വി ഷാ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ട്രോളുകളും. ഡൽഹി 2.4 ഓവറിൽ ഒരു വിക്കറ്റിന് 13 റണ്‍സ് എന്ന നിലിയിലായിരിക്കെ ഡ്രസിംഗ് റൂമിൽ ഭക്ഷണം കഴിക്കുന്ന ഷാ ക്യാമറക്കണ്ണിൽ കുടുങ്ങി.
















ഇതാണ് പരിഹാസങ്ങൾക്ക് കാരണം. ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഷാ ഔട്ടായതെന്നാണ് ട്രോളുകളിൽ പലതും. അതേസമയം ക്രൂരമായ പരിഹാസങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ഷാ ഭക്ഷണം ആസ്വദിക്കുന്നതിനെ രസകരമായ രീതിയിൽ ട്രോളുക മാത്രമാണ് ചെയ്തിരിക്കുന്നത്.

മത്സരത്തിൽ ചെന്നൈയെ ഡൽഹി പരാജയപ്പെടുത്തി. ഓപ്പണര്‍ ധവാന്റെ സെഞ്ചുറി മികവിലാണ് ഡൽഹി ചെന്നൈയെ പരാജയപ്പെടുത്തിയത്. ധവാൻ പുറത്താകാതെ 101 റൺസ് നേടി. മത്സരത്തിലെ രണ്ടാം പന്തിൽ ദീപക് ചാഹറാണ് ഷായെ പൂജ്യത്തിന് പുറത്താക്കിയത്.



അവസാന ഓവറിൽ അടിച്ചു കളിച്ച അക്സർ പട്ടേലും ഡൽഹിയുടെ  വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. വെറും അഞ്ചു പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം അക്സര്‍ പട്ടേല്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ രവീന്ദ്ര ജഡേജയെ മൂന്ന് തവണയാണ് പട്ടേൽ ബൗണ്ടറി കടത്തിയത്.
Published by: Gowthamy GG
First published: October 18, 2020, 4:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading