ഷെയ്ൻ വോണിന്റെ കടുത്ത ആരാധകനാണ് കിങ്സ് ഇലവൻ പഞ്ചാബ് താരം രവി ബിഷ്ണോയി. എന്നാൽ ബിഷ്ണോയിയുടെ ബൗളിങ്ങിന് കൂടുതൽ സാമ്യം അനിൽ കുംബ്ലെയും റാഷിദ് ഖാനുമായിട്ടാണ്.
അണ്ടർ 19 ലോകകപ്പിലെ ഗംഭീര പ്രകടനത്തിന് പിന്നാലെയാണ് ബിഷ്ണോയി തന്റെ കന്നി ഐപിഎല്ലിന് എത്തുന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ഈ ഇരുപതുകാരൻ. ലോകകപ്പിൽ രവി ബിഷ്‌ണോയ് ആറ് മത്സരങ്ങളില്‍ 10.64 ശരാശരിയില്‍ 17 വിക്കറ്റാണ് നേടിയത്.
IPL 2020| സൗരവ് ഗാംഗുലി ദുബായിലേക്ക്; ഐപിഎൽ മുന്നൊരുക്കം വിലയിരുത്തും
ഐഎപിഎല്ലിൽ പരിശീലകൻ കുംബ്ലെയുടെ പ്രതീക്ഷകളിലുള്ള ഒരാളും ബിഷ്ണോയി തന്നെയാണ്. രണ്ട് കോടി രൂപയ്ക്കാണ് കിങ്സ് ഇലവൻ രവി ബിഷ്ണോയിയെ സ്വന്തമാക്കിയത്. ഐപിഎല്ലിൽ താൻ കാത്തിരിക്കുന്ന മൂന്ന് യുവതാരങ്ങളെ കുറിച്ച് മുൻ ഇന്ത്യൻ താരം
ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തിരുന്നു. ലെഗ് സ്പിന്നറായ ബിഷ്ണോയിയാണ് അതിൽ ഒരാൾ.
പ്രിയ താരമായ കുംബ്ലെയ്ക്കൊപ്പം അടുത്തിടപഴകാൻ സാധിച്ചതാണ് ഐപിഎല്ലിൽ ബിഷ്ണോയിയുടെ ഏറ്റവും വലിയ സന്തോഷം. ഐപിഎല്ലിനൊപ്പം കിട്ടിയ ബോണസാണിതെന്ന് ബിഷ്ണോയി പറയുന്നു. പാകിസ്ഥാനെതിരെ കുംബ്ലെയുടെ വിക്കറ്റ് വേട്ട നിരവധി തവണ യൂട്യൂബിൽ കണ്ടിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം തനിക്കരികിലുണ്ട്. സ്വപ്നം യാഥാർത്ഥ്യമായ അനുഭവമാണിതെന്ന് യുവതാരം പറയുന്നു.
രാജസ്ഥാൻ റോയൽസ് താരം സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടണമെന്നാണ് ബിഷ്ണോയിയുടെ ഐപിഎൽ സ്വപ്നങ്ങളിൽ ഒന്ന്. സ്പിൻ ബോളുകൾ നന്നായി ഉപയോഗിക്കുന്ന താരമാണ് സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ നമ്പർ വൺ ബാറ്റ്സ്മാനും. അദ്ദേഹത്തെ പുറത്താക്കണമെന്നാണ് ബിഷ്ണോയിയുടെ ആഗ്രഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.