• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | ജയം തുടരാൻ കോഹ് ലിപ്പട; പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ച് ആർസിബി

IPL 2020 | ജയം തുടരാൻ കോഹ് ലിപ്പട; പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ച് ആർസിബി

ആദ്യ മത്സരത്തിലെ ടീമിലെ മാറ്റമൊന്നും വരുത്താതെയാണ് കോഹ്ലി ഇന്ന് ടീമിനെ അണിനിരത്തിയിരിക്കുന്നത്

RCB

RCB

  • Share this:
    ദുബായ്: ഐപിഎല്ലിൽ ജയം തുടരാൻ കോഹ്ലിപ്പട കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടുന്നു. ടോസ് നേടിയ നായകൻ വിരാട് കോഹ്ലി പഞ്ചാബിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മഞ്ഞു വീഴ്ച കാരണം രണ്ടാമത് ബൌളിങ് ദുഷ്ക്കരമാകുമെന്നതിനാലാണ് എതിരാളികളെ ബാറ്റിങ്ങിന് അയച്ചതെന്ന് കോഹ്ലി പറഞ്ഞു.

    ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് റോയൽ ചലഞ്ചേഴ്സ് തുടങ്ങിയത്. ആദ്യ മത്സരത്തിലെ ടീമിലെ മാറ്റമൊന്നും വരുത്താതെയാണ് കോഹ്ലി ഇന്ന് ടീമിനെ അണിനിരത്തിയിരിക്കുന്നത്. അതേസമയം സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റലിനോട് പരാജയപ്പെട്ട ക്ഷീണം മാറ്റാനാണ് കിങ്സ് ഇലവൻ ഇന്ന് ഇറങ്ങുന്നത്.

    വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ ബാറ്റിങ് നിരയിൽ മലയാളിയായ ദേവ്ദത്ത് പാടിക്കൽ, ആരോൺ ഫിഞ്ച്, എബി ഡിവില്ലിയേഴ്സ്, ശിവം ദുബെ, തുടങ്ങിയ വമ്പൻമാരുണ്ട്. അതേസമയം മറുവശത്ത് കെ.എൽ രാഹുൽ , മായങ്ക് അഗർവാൾ, കരുൻ നായർ, നിക്കോളാസ് പൂരാൻ എന്നിവർ പഞ്ചാബ് നിരയിലുണ്ട്.
    You may also like:കൊലപാതക കേസിലെ പ്രതി പരോളിലിറങ്ങി പോത്തിനെ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ് [NEWS]Accident in Saudi Arabia Kills three Keralites| സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു [NEWS] COVID 19| കോവിഡ് ഭീതിയിൽ എറണാകുളം; സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് [NEWS]
    ഇന്ത്യൻ താരം ഉമേഷ് യാദവ് നേതൃത്വം നൽകുന്നതാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്‍റെ ബൌളിങ് നിര. ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം ഡേൽ സ്റ്റെയ്ൻ, യുസ്വേന്ദ്ര ചഹൽ, നവദീപ് സെയ്നി, വാഷിങ്ടൺ സുന്ദർ എന്നിവരും ആർസിബിക്കായി പന്തെറിയാനുണ്ട്. അതേസമയം മൊഹമ്മദ് ഷമി നേതൃത്വം നൽകുന്ന പഞ്ചാബ് നിരയിൽ ജെയിംസ് നീഷാം, ഷെൽഡൻ കോട്ട്റൽ എന്നിവരുമുണ്ട്.
    Published by:Anuraj GR
    First published: