നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • ഹോട്ടല്‍ മുറിയെ ചൊല്ലി ധോനിയും ടീം മാനേജ്‌മെന്റുമായി തർക്കം; റെയ്‌നയുടെ പിന്മാറ്റത്തിന് പിന്നിൽ മറ്റ് കാരണങ്ങളെന്ന് റിപ്പോർട്ട്

  ഹോട്ടല്‍ മുറിയെ ചൊല്ലി ധോനിയും ടീം മാനേജ്‌മെന്റുമായി തർക്കം; റെയ്‌നയുടെ പിന്മാറ്റത്തിന് പിന്നിൽ മറ്റ് കാരണങ്ങളെന്ന് റിപ്പോർട്ട്

  ക്യാപ്റ്റന്‍ ധോണിക്കു നല്‍കിയതു പോലത്തെ മുറി തനിക്കും വേണമെന്ന് റെയ്‌ന ആഗ്രഹം പ്രകടിപ്പിച്ചതായി ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്തു

  Suresh Raina

  Suresh Raina

  • Share this:
   ദുബായ്: ഐപിഎല്‍ ആരംഭിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും ടീമിന്റെ വൈസ് ക്യാപ്റ്റനുമായ സുരേഷ് റെയ്‌ന പിന്‍മാറിയത്. ഇത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത ആഘാതമായി മാറുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണില്‍ നിന്നു വിട്ടുനില്‍ക്കുന്നതായി റെയ്ന അറിയിച്ചത്. എന്നാല്‍ മറ്റുചില കാരണങ്ങൾ കൊണ്ടാണ് റെയ്ന അപ്രതീക്ഷിതമായി പിന്‍മാറിയതെന്നാണ് വാർത്തകൾ പുറത്തുവരുന്നത്.

   സിഎസ്‌കെയില്‍ രണ്ടു താരങ്ങളുള്‍പ്പെടെ 13 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതാണ് റെയ്‌നയുടെ പിന്‍മാറ്റത്തിനു പിന്നിലെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാല്‍ കുടുംബാംഗങ്ങളെ മോഷ്ടാക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഇതില്‍ അസ്വസ്ഥനായാണ് താരം നാട്ടിലേക്കു മടങ്ങിയതെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റെയ്നയുടെ പിന്‍മാറ്റത്തിനുള്ള കാരണം ഇതൊന്നുമല്ലെന്നാണ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

   ആ​ഗസ്റ്റ് 21നായിരുന്നു സിഎസ്‌കെ ടീം ഐപിഎല്ലിനായി യുഎഇയിലെത്തിയത്. തനിക്കു നല്‍കിയ ഹോട്ടല്‍ മുറിയില്‍ റെയ്‌ന ആദ്യത്തെ ദിവസം മുതല്‍ അതൃപ്തനായിരുന്നുവെന്നാണ് വിവരം. കോവിഡ് കാരണമുള്ള കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ റെയ്‌നയെ അസ്വസ്ഥനാക്കിയിരുന്നു. മാത്രമല്ല ക്യാപ്റ്റന്‍ ധോണിക്കു നല്‍കിയതു പോലത്തെ മുറി തനിക്കും വേണമെന്ന് റെയ്‌ന ആഗ്രഹം പ്രകടിപ്പിച്ചതായി ഔട്ട്ലുക്ക് റിപ്പോര്‍ട്ട് ചെയ്തു
   You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]ജോസ് കെ. മാണിയെച്ചൊല്ലി എൽ.ഡി.എഫിൽ അസ്വാരസ്യം; പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും' [NEWS] Parvathy| പൃഥ്വിരാജും ടൊവിനോയും മാത്രമല്ല പാര്‍വതിയും കഠിന പ്രയത്നത്തിലാണ്; വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍ [NEWS]
   ഇതേക്കുറിച്ചു തന്റെ അതൃപ്തി താരം ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ധോണി ഇടപെട്ട് റെയ്‌നയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പ്രശ്‌നം രൂക്ഷമാവുകയും ചെയ്തു. ഈ തര്‍ക്കത്തിനൊപ്പം ടീമില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുക കൂടി ചെയ്തതോടെ റെയ്‌ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാതെ പിന്‍മാറുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

   റെയ്‌നയുടെ പെട്ടെന്നുള്ള പിന്‍മാറ്റം സിഎസ്‌കെയ്ക്കു ഷോക്കായിരുന്നുവെന്ന് ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്‍ ഔട്ട്‌ലുക്കിനോടു പറഞ്ഞു. എന്നാല്‍ സിഎസ്‌കെയില്‍ ഇപ്പോള്‍ എല്ലാം ധോണിയുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും റെയ്‌നയുടെ സാന്നിധ്യം നഷ്ടമാവുന്നത് ടീമിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ധോനി ഉറപ്പ് നല്‍കിയതായി എന്‍ ശ്രീനിവാസ് പറഞ്ഞു.
   Published by:user_49
   First published:
   )}