നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020: RR vs KKR|പന്തിൽ ഉമിനീര് തേക്കുന്ന ഉത്തപ്പ; നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

  IPL 2020: RR vs KKR|പന്തിൽ ഉമിനീര് തേക്കുന്ന ഉത്തപ്പ; നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

  പന്തിന് മിനുക്കം കിട്ടാൻ ക്രിക്കറ്റർമാർ കാലങ്ങളായി ചെയ്തുവരുന്ന പ്രവർത്തിയാണ് ഉമിനീർ പ്രയോഗം. കോവിഡ് കാലത്ത് ഇത് അക്ഷന്തവ്യമായ തെറ്റാണ്.

  Twitter screengrab.

  Twitter screengrab.

  • Share this:
   എന്നാലും ഉത്തപ്പ, നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, എന്നാണ് ആരാധകർ പറയുന്നത്. ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ താരം റോബിൻ ഉത്തപ്പ പന്തിൽ ഉമിനീര് തേക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടാണ് ആരാധകരുടെ ചോദ്യം.

   കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന മത്സരങ്ങളിൽ പന്തിൽ ഉമിനീര് തേക്കരുതെന്ന് ഐസിസി കർശന നിർദേശമുണ്ട്. എന്നാൽ, മൂന്നാം ഓവറിലെ അഞ്ചാമത്തെ പന്തിൽ കൊൽക്കത്ത ഓപ്പണ‍ർ സുനിൽ നരെയ്ന്റെ ക്യാച്ച് പാഴാക്കിയ ശേഷമായിരുന്നു ഉത്തപ്പ പന്തിൽ ഉമിനീര് തേച്ചത്.


   കോവിഡ് കാലമാണ്. സാധാരണ ശീലങ്ങളെല്ലാം മാറ്റിവെച്ചാണ് ക്രിക്കറ്റ് ഉൾപ്പെടെയുള്ള മത്സരങ്ങൾ നടക്കുന്നത്. മുമ്പ് ചെയ്തിരുന്ന പലകാര്യങ്ങളും പുതിയ കാലത്ത് വലിയ തെറ്റായി മാറും. പന്തിന് മിനുക്കം കിട്ടാൻ ക്രിക്കറ്റർമാർ കാലങ്ങളായി ചെയ്തുവരുന്ന പ്രവർത്തിയാണ് ഉമിനീർ പ്രയോഗം. കോവിഡ് കാലത്ത് ഇത് അക്ഷന്തവ്യമായ തെറ്റാണ്. ഇതാണ് ഉത്തപ്പയുടെ കാര്യത്തിലും സംഭവിച്ചത്.

   ഉത്തപ്പയെ പോലെ ഉത്തരവാദിത്തമുള്ള താരത്തിൽ നിന്നും ഇങ്ങനെയൊരു പ്രവർത്തി പ്രതീക്ഷിച്ചില്ലെന്നാണ് ആരാധർ പറയുന്നത്. ഉത്തപ്പയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് ചിലരുടെ ആവശ്യം.


   കടുത്ത ശിക്ഷയാണ് ഉമിനീർ പ്രയോഗത്തിന് ഐസിസി മുന്നോട്ടുവെക്കുന്നത്. ഓരോ ഇന്നിങ്സിലും ടീമുകൾക്ക് രണ്ട് മുന്നറിയിപ്പുകൾ നൽകും. വീണ്ടും തെറ്റ് ആവർത്തിച്ചാൽ അഞ്ച് റൺസ് പെനാൽട്ടിയായി നൽകണം. സാൽവിയ പുരട്ടിയ ബോൾ അണുവിമുക്തമാക്കാൻ അമ്പയർ നിര‍്ദേശവും നൽകണം. തുടർന്നേ കളി മുന്നോട്ടുപോകൂ.


   നേരത്തെ, പന്തിൽ ഉമിനീര് പുരട്ടിയതിന്റെ പേരിൽ ഡൽഹി താരം അമിത് മിശ്രയും വെട്ടിലായിരുന്നു. ഹൈദരാബാദിനെതിരായ മത്സരത്തിനിടയിലാണ് മിശ്ര പന്തിൽ ഉമിനീർ തേച്ചത്. അമ്പയർ ശ്രദ്ധിക്കാതിരുന്നാൽ അതേ പന്ത് ഉപയോഗിച്ചാണ് വീണ്ടും കളിച്ചത്.


   ഉത്തപ്പയ്ക്ക് ഈ ഐപിഎൽ എന്തുകൊണ്ടും സുഖകരമല്ല. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന താരമെന്ന നാണക്കേടും കഴിഞ്ഞ മത്സരത്തിലൂടെ ഉത്തപ്പയെ തേടിയെത്തിയിരുന്നു. ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിലുള്ള റെക്കോർഡാണ് ഉത്തപ്പ മറികടന്നത്. ഐപിഎല്ലിൽ 91 മത്സരങ്ങളിലാണ് ഉത്തപ്പ തോറ്റത്. കോഹ്ലി 90 മത്സരങ്ങളിലും തോറ്റു.
   Published by:Naseeba TC
   First published: