News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 17, 2020, 1:04 PM IST
Jasprit Bumrah
ക്രിക്കറ്റ് ലോകത്തെ ഒരുപിടി മികച്ച താരങ്ങളെ സംഭാവന ചെയ്യുന്ന ലീഗാണ് ഐപിഎല്‍. ലോകത്തിലെ മികച്ച പേസര്‍ ആരെന്ന ചോദ്യത്തിന്
മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ച് ഷെയ്ന് ബോണ്ടിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. മറ്റാരുമല്ല ജസ്പ്രീത് ബൂംറ തന്നെ.
ഡല്‍ഹിയുടെ ഫാസ്റ്റ് ബൗളര്‍ കഗീസോ റബാഡയാണ് ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ നിലവിലെ താരം. പട്ടികയില്‍ ബൂംറ അഞ്ചാം സ്ഥാനത്താണ്. ജോഫ്ര ആര്‍ച്ചര്‍, മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ മുന്നിലുണ്ടെങ്കിലും ബോണ്ടിന്റെ പട്ടികയില്‍ ബൂംറയ്ക്കാണ് ഒന്നാം സ്ഥാനം.
ലോകത്തിലെ ഏറ്റവും മികച്ച പേസര്‍ ആകാനുള്ള പ്രതിഭ ബൂംറയ്ക്കുണ്ടെന്ന് ബോണ്ട് പറയുന്നു. `ബൂംറയ്ക്കൊപ്പം
പ്രവര്‍ത്തിക്കുന്നത് ഞാന്‍ എന്നും ആസ്വദിച്ചിട്ടുണ്ട്. രസകരമാണത്. ആറ് വര്‍ഷമായി അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. സ്വന്തം കളി മെച്ചപ്പെടുത്താന്‍ കാണിക്കുന്ന താത്പര്യമാണ് ബൂംറയില്‍ എനിക്ക് ഏറ്റവും ഇഷ്ടം.`
മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബോണ്ടിന്റെ ബൂംറയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍.
സ്വയം മെച്ചപ്പെടുന്നതിനായി ഒരു താരം നിരന്തരം പരിശ്രമിക്കുന്നത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ യാതൊരു സംശയവുമില്ലാതെ നിങ്ങള്‍ക്ക് ഉറപ്പിച്ച് പറയാനാകും അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച പേസറായി വളര്‍ന്നു വരുമെന്ന്- ബോണ്ട് പറയുന്നു.
Published by:
Naseeba TC
First published:
October 17, 2020, 12:48 PM IST