News18 Malayalam
Updated: November 3, 2020, 3:30 PM IST
Shane Watson
ചെന്നൈ സൂപ്പർ കിങ്സ് താരം ഷെയ്ൻ വാട്സൺ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ കേട്ട വാർത്തകൾ സത്യമാണെന്ന് ഓസ്ട്രേലിയൻ താരം തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.
എല്ലാതരം ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്നാണ് 39 കാരനായ ഷെയ്ൻ വാട്സൺ അറിയിച്ചിരിക്കുന്നത്. വിരമിക്കലിനെ കുറിച്ച് പറയുന്ന താരത്തിന്റെ വീഡിയോ ചെന്നൈ സൂപ്പർ കിങ്സ് സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. രണ്ട് വർഷം മുമ്പാണ് വാട്സൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.
ഐപിഎല്ലിലെ ഈ സീസണിൽ മികച്ച ഫോമിലായിരുന്നില്ല വാറ്റോ എന്ന് ആരാധകർ വിളിക്കുന്ന വാട്സൺ. 299 റൺസാണ് ഈ സീസണിൽ താരത്തിന് നേടാനായത്.
ഇത്രയും കാലം തന്റെ സ്വപ്നത്തിലായിരുന്നു ജീവിച്ചതെന്ന് വീഡിയോയിൽ വാറ്റോ പറയുന്നു. അഞ്ചു വയസ്സുള്ളപ്പോൾ ടിവിയിൽ ടെസ്റ്റ് ക്രിക്കറ്റ് കണ്ട് തനിക്കും ഓസ്ട്രേലിയക്ക് വേണ്ടി ക്രിക്കറ്റ് കളിക്കണമെന്ന് അമ്മയോട് പറഞ്ഞതിനെ കുറിച്ച് വാട്സൺ പറയുന്നു.
You may also like: ഐപിഎൽ മാത്രം കളിക്കാനാണ് ധോണിയുടെ തീരുമാനമെങ്കിൽ കാര്യങ്ങൾ അൽപ്പം ബുദ്ധിമുട്ടായിരിക്കും: കപിൽ ദേവ്
"ഇന്ന് ഞാൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിക്കുകയാണ്. എന്റെ സ്വപ്നം പോലൊരു ജീവിതം ജീവിക്കാൻ സാധിച്ചതിൽ ഭാഗ്യവാനാണ്". ചെന്നൈക്കൊപ്പം അവസാന മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മികച്ച രീതിയിലാണ് ടീം തന്നോട് പെരുമാറിയതെന്നും വാടസൺ.
ഐപിഎല്ലിൽ ആദ്യ കാലത്ത് രാജസ്ഥാൻ റോയൽസ് താരമായിരുന്നു വാട്സൺ. പ്രഥമ ഐ.പി.എല്‍ കിരീടം രാജസ്ഥാന് നേടിക്കൊടുക്കുന്നതില്‍ വാട്സണ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
Published by:
Naseeba TC
First published:
November 3, 2020, 3:30 PM IST