IPL

  • associate partner

IPL 2020 | 'അടുത്ത ധോണിയാണ് സഞ്ജു; ഇതു ഞാൻ നേരിട്ടു പറഞ്ഞതാണ്'; ഗംഭീറിനോട് ശശി തരൂർ

News18 Malayalam | news18-malayalam
Updated: September 23, 2020, 4:00 PM IST
IPL 2020 | 'അടുത്ത ധോണിയാണ് സഞ്ജു; ഇതു ഞാൻ നേരിട്ടു പറഞ്ഞതാണ്'; ഗംഭീറിനോട് ശശി തരൂർ
Image:Instagram
  • Share this:
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടത്തിയ വെടിക്കെട്ട് പ്രകടനത്തിലൂടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് സഞ്ജു വി. സാംസൺ എന്ന മലയാളി ക്രിക്കറ്റർ. ട്വിറ്ററിലും മറ്റും നിരവധിപ്പേരാണ് സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സഞ്ജു വെറുമൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ലെന്നും, ഇന്ത്യയിലെ ഏറ്റവും പ്രതിഭയുള്ള യുവ ക്രിക്കറ്ററാണെന്നാണ് ഗൌതം ഗംഭീർ അഭിപ്രായപ്പെട്ടത്.

ഗംഭീറിന്‍റെ അഭിപ്രായം ശരിവെച്ച് ശശി തരൂർ എം.പി രംഗത്തെത്തി. ഇക്കാര്യത്തിൽ താങ്കളുമായി തർക്കിക്കാനില്ലെന്നും, 14 വയസുള്ളപ്പോൾ മുതൽ തനിക്ക് സഞ്ജുവിനെ അറിയാമെന്നും തരൂർ ട്വീറ്റ് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം.എസ് ധോണിയാകാൻ കഴിവുള്ളയാളാണ് സഞ്ജുവെന്ന് അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും തരൂർ പറയുന്നു. സഞ്ജുവിന് അതിനുള്ള കഴിവുണ്ടെന്നും, സ്വയം വിശ്വാസം വളർത്തിയെടുക്കുകയാണ് വേണ്ടത്. എല്ലാത്തിനും വേണ്ടത് ഒരു ബ്രേക്ക് ആയിരുന്നുവെന്നും തരൂർ ട്വീറ്റ് ചെയ്തു.

You may also like:Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ [NEWS]കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം [NEWS] IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ [NEWS]
തകർപ്പൻ ബാറ്റിങ്ങാണ് കഴിഞ്ഞ ദിവസം സഞ്ജു ചെന്നൈയ്ക്കെതിരെ നടത്തിയത്. 32 പന്ത് നേരിട്ട സഞ്ജു 74 റൺസാണ് അടിച്ചുകൂട്ടിയത്. 9 സിക്സറും ഒരു ബൌണ്ടറിയും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്.

സഞ്ജുവിന്‍റെ മികവിൽ രാജസ്ഥാൻ റോയൽസ് 216 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ ചെന്നൈ പൊരുതിയെങ്കിലും അവരുടെ ഇന്നിംഗ്സ് 200 റൺസിൽ അവസാനിക്കുകയായിരുന്നു.
Published by: Anuraj GR
First published: September 23, 2020, 4:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading