നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | 'ധോണി കാണിച്ചത് മണ്ടത്തരം' വിമർശനവുമായി പ്രമുഖ സ്പ്രിന്‍റർ യൊഹാൻ ബ്ലേക്ക്

  IPL 2020 | 'ധോണി കാണിച്ചത് മണ്ടത്തരം' വിമർശനവുമായി പ്രമുഖ സ്പ്രിന്‍റർ യൊഹാൻ ബ്ലേക്ക്

  കഴിഞ്ഞ മത്സരത്തിൽ ധോണി ക്യാപ്റ്റനെന്ന നിലയിൽ കാട്ടിയ മണ്ടത്തരം എടുത്തുപറയുകയാണ് ബ്ലേക്ക്

  MS-Dhoni

  MS-Dhoni

  • Share this:
   ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിൽ രണ്ടാമനാണ് യൊഹാൻ ബ്ലേക്ക്. ഒന്നാമനായ ഉസൈൻ ബോൾട്ടിന്‍റെ നാട്ടുകാരനായ ബ്ലേക്കും അറിയപ്പെടുന്ന ക്രിക്കറ്റ് പ്രേമിയാണ്. കരീബിയൻ ദ്വീപുകാർക്ക് അത്ലറ്റിക്സ് പോലെ പ്രിയപ്പെട്ട കായികയിനമാണല്ലോ ക്രിക്കറ്റും. ഏതായാലും ഐപിഎൽ ആവേശത്തിലാണ് ബ്ലേക്ക്. കഴിഞ്ഞ മത്സരത്തിൽ ധോണി ക്യാപ്റ്റനെന്ന നിലയിൽ കാട്ടിയ മണ്ടത്തരം എടുത്തുപറയുകയാണ് ബ്ലേക്ക്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അവസാന ഓവർ ജഡേജയ്ക്ക് നൽകിയ ധോണിയുടെ തീരുമാനം മണ്ടത്തരമായിപ്പോയെന്ന് ബ്ലേക്ക് പറയുന്നു.

   ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റ് കൂടിയായ സിഎസ്കെയുടെ ഡ്വെയ്ൻ ബ്രാവോയ്ക്ക് ഒരു ഓവർ ശേഷിക്കേ ഉണ്ടായിരുന്നു. മൂന്നു ഓവറിൽ 23 റൺസ് മാത്രം നൽകി ശ്രേയസ് അയ്യറുടെ വിക്കറ്റും ബ്രാവോ നേടിയിരുന്നു. എന്നിട്ടും എന്തിനാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, എം‌എസ് ധോണി പന്ത് ജഡേജയ്ക്ക് കൈമാറിയതെന്ന് ബ്ലേക്ക് ചോദിക്കുന്നു.

   എന്നാൽ അവസാന ഓവറിൽ ബ്രാവോയ്ക്ക് പന്ത് നൽകാതെ ജഡേജയ്ക്ക് നൽകിയതിന് കാരണമുണ്ടെന്നാണ് ധോണിയുടെ വിശദീകരണം. ഡെത്ത് ഓവറുകളിൽ ജഡെജയ്ക്ക് ഗോ-ടു മാൻ എന്ന നിലയിൽ പന്ത് നൽകേണ്ടിവന്നുവെന്നും ബ്രാവോ ആരോഗ്യവാനായിരുന്നില്ലെന്നും കളിക്കളത്തിന് പുറത്തായിരുന്നുവെന്നും സി‌എസ്‌കെ നായകൻ വിശദീകരിച്ചു.

   “ബ്രാവോ ആരോഗ്യവാനായിരുന്നില്ല. അദ്ദേഹം പുറത്തുപോയി, അയാൾക്ക് തിരിച്ചുവരാൻ കഴിയുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. ഞങ്ങൾക്ക് ഉണ്ടായിരുന്ന ഓപ്ഷനുകൾ കരൺ [ശർമ്മ], ജദ്ദു [രവീന്ദ്ര ജഡേജ] എന്നിവരായിരുന്നു, അതിനാൽ ഞാൻ ജദ്ദുവിനു പന്ത് നൽകി” ധോണി തന്റെ മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞു.

   അവസാന ഓവറിൽ മികച്ച പ്രകടനം പുറത്തെടുത്ത അക്സർ പട്ടേൽ ജഡേജയെ നന്നായി നേരിട്ടു. ജഡേജയുടെ ആദ്യ പന്ത് വൈഡായിരുന്നു. അടുത്ത പന്തിൽ സിംഗിൾ നേടിയ ശിഖർ ധവാൻ സ്ട്രൈക്ക് അക്ഷർ പട്ടേലിന് കൈമാറി. ഇടത് കൈയ്യൻ ബാറ്റ്സ്മാൻ അടുത്ത രണ്ട് പന്തിൽ സിക്സറുകൾ പറത്തി. ഒടുവിൽ ഒരു സിക്സർ കൂടി പറത്തി അക്ഷർ പട്ടേൽ ഡൽഹിക്ക് ജയം സമ്മാനിച്ചു. 5 പന്തിൽ 21 റൺസുമായി അക്ഷർ പട്ടേലും 101 റൺസുമായി ധവാനും പുറത്താകാതെ നിന്നു.
   Published by:Anuraj GR
   First published:
   )}