• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയോ? ക്രീസിൽ കോഹ്ലിയെ തറപ്പിച്ചു നോക്കുന്ന സൂര്യകുമാർ യാദവ്

IPL 2020 | എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയോ? ക്രീസിൽ കോഹ്ലിയെ തറപ്പിച്ചു നോക്കുന്ന സൂര്യകുമാർ യാദവ്

ആയിരം വാക്കുകളേക്കാൾ ശക്തമാണ് സൂര്യകുമാറിന്റെ നോട്ടം എന്നാണ് ആരാധകർ പറയുന്നത്.

  • Share this:
    ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സൂര്യകുമാർ യാദവ് എന്ന പേരാണ് ക്രിക്കറ്റ് ആരാധകർക്കിടയിലെ ചർച്ചാവിഷയം. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്നും സൂര്യകുമാർ തഴയപ്പെട്ടു. എന്തുകൊണ്ട്? ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം നടന്ന മുംബൈ-ബാംഗ്ലൂർ മത്സരത്തിലെ സൂര്യകുമാറിന്റെ പ്രകടനം.

    43 പന്തിൽ പുറത്താകാതെ 79 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. സെലക്ടർമാർക്ക് ബാറ്റിങ്ങിലൂടെ മറുപടി നൽകിയിരിക്കുകയാണ് സൂര്യകുമാർ. പത്ത് ഫോറും മൂന്ന് സിക്സുമാണ് മുംബൈ താരം അടിച്ചു കൂട്ടിയത്. പക്വമായ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്.

    മത്സരത്തിനിടയിൽ കോഹ്ലിയുമായുള്ള സൂര്യകുമാറിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയയിൽ വൈറലാകുന്നുണ്ട്. ബാറ്റിങ്ങിനിടയിൽ കോഹ്ലിയുമായുള്ള സൂര്യകുമാറിന്റെ മുഖാമുഖ ദൃശ്യങ്ങളാണിത്. ഒരക്ഷരം പോലും സൂര്യകുമാർ പറഞ്ഞില്ല. എന്നാൽ ആ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു. ആയിരം വാക്കുകളേക്കാൾ ശക്തമാണ് സൂര്യകുമാറിന്റെ നോട്ടം എന്നാണ് ആരാധകർ പറയുന്നത്.


    മത്സരം വിജയിച്ച ശേഷമുള്ള സൂര്യകുമാറിന്റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. 'നിങ്ങൾ എന്തിനാണ് പേടിക്കുന്നത്, ഞാൻ ഉണ്ടല്ലോ' എന്നാണ് ആത്മവിശ്വാസത്തോടെ താരം പറഞ്ഞത്.

    ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്‌ത്രിയും സൂര്യകുമാറിനെ കുറിച്ച് ട്വീറ്റ് ചെയ്‌തിരുന്നു.‘കരുത്തനായും ക്ഷമയോടെയും തുടരൂ…,’ എന്നാണ് ശാസ്‌ത്രിയുടെ ട്വീറ്റ്. സൂര്യകുമാറിന് ഇന്ത്യൻ ടീമിൽ ഉടൻ തന്നെ ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിക്കുമെന്ന് മുംബൈ സഹതാരം കിറോൺ പൊള്ളാർഡും പ്രതീക്ഷ പ്രകടിപ്പിച്ചു. ഉള്ളിന്റെയുള്ളിൽ സൂര്യകുമാർ അസ്വസ്ഥനാണെന്നും പൊള്ളാർഡ് പ്രതികരിച്ചു.


    ദേവദത്ത് പടിക്കലിന്‍റെ ബാറ്റിങ് മികവിൽ ഐപിഎല്ലിൽ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോറിലെ്ത്തുകയായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ ആറിന് 164 റൺസെടുക്കുകയായിരുന്നു.








    View this post on Instagram





    💙 Let that sink in! Describe Surya's knock in one emoji 👇 . #OneFamily #MumbaiIndians #Dream11IPL #MIvRCB @surya_14kumar


    A post shared by Mumbai Indians (@mumbaiindians) on





    മറുപടി ബാറ്റിങ്ങിൽ ക്വിന്‍റൻ ഡികോക്കും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. എന്നാൽ തുടരെ വിക്കറ്റുകൾ വീഴ്ത്താൻ തുടങ്ങിയതോടെ സൂര്യകുമാർ യാദവ് ഒരറ്റത്ത് നിലയുറപ്പിച്ചത് മുംബൈയ്ക്ക് രക്ഷയായി.
    Published by:Naseeba TC
    First published: