News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 14, 2020, 4:04 PM IST
Trent Boult
യുഎഇയിലെ കടുത്ത ചൂടിനോട് പൊരുത്തപ്പെടുകയെന്നതാണ് താൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട്. സെപ്റ്റംബർ 19 ന് തുടങ്ങാനിരിക്കുന്ന
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനായാണ് ബോൾട്ട് കളിക്കുന്നത്.
"ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളി മരുഭൂമിയുടെ മധ്യത്തിലുള്ള സ്ഥലത്ത് 45 ഡിഗ്രിയിൽ പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ന്യൂസിലാന്റിലെ വളരെ ചെറിയ ഒരു രാജ്യത്ത് നിന്നാണ് ഞാൻ വരുന്നത്. അവിടെ 7 അല്ലെങ്കിൽ 8 ഡിഗ്രിയാണ്,"
മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോയിൽ ബോൾട്ട് പറഞ്ഞു.
മറ്റ് രണ്ട് ഫ്രാഞ്ചൈസികൾക്കായി കളിച്ചിട്ടുണ്ട്, എന്നാൽ മുംബൈ കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ ആവേശത്തിലാണെന്നും വീഡിയോയിൽ ബോൾട്ട് പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ലേലത്തിലാണ് ദില്ലി ക്യാപിറ്റലിൽ നിന്ന് താരം മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തുന്നത്. ഐപിഎല്ലിന്റെ ആദ്യ കളിയിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് നേരിടുന്നത്.
Published by:
user_49
First published:
September 14, 2020, 4:03 PM IST