മത്സരം കാണാനെത്തിയ ഗർഭിണിയായ ഭാര്യയുമായുള്ള ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ആംഗ്യഭാഷയിലുള്ള സംസാരമാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച്ച നടന്ന ചെന്നൈ-ബാംഗ്ലൂർ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മത്സരം കാണാൻ അനുഷ്കയും ദുബൈയിൽ എത്തിയിരുന്നു. അടുത്തിടെയാണ് ഗർഭിണിയാണെന്ന കാര്യം കോഹ്ലിയും അനുഷ്കയും അറിയിച്ചത്. ഡീപ്പ് വി നെക്ക്ലൈൻ ഉള്ള ചുവന്ന ഉടുപ്പാണ് അനുഷ്കയുടെ വേഷം.
ഗ്യാലറിയിലുള്ള അനുഷ്കയോട് ആംഗ്യ ഭാഷയിൽ ഭക്ഷണം കഴിച്ചോ എന്നാണ് ഗ്രൗണ്ടിൽ നിന്ന് വിരാട് കോഹ്ലി ചോദിക്കുന്നത്. കഴിച്ചെന്ന് തള്ളവിരൽ കാണിച്ച് അനുഷ്ക മറുപടിയും നൽകുന്നു.
അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് ബാംഗ്ലൂർ പരാജയപ്പെട്ടിരുന്നു. പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി.
ബാംഗ്ലൂർ ഉയർത്തിയ 165 റൺസിനറെ വിജയലക്ഷ്യം അഞ്ചു പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. 43 പന്തിൽ പുറത്താകാതെ 79 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.
ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവർക്കൊപ്പം സീറോയിലാണ് അനുഷ്ക ശർമ ബോളിവുഡിൽ അവസാനമായി അഭിനയിച്ചത്. ഇതിന് പിന്നാലെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത അനുഷ്ക നിർമാണ കമ്പനിയുമായി സജീവമായിരുന്നു. ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ വെബ് സീരീസ് അനുഷ്കയുടെ ക്ലീൻ സ്ലേറ്റ് ഫിലിംസ് നിർമിച്ചതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anushka Sharma, IPL 2020, Royal Challangers Bangalore, Virat kohli