• associate partner
HOME » NEWS » IPL » VIRAT KOHLI HIGHLIGHTS ONE MISTAKE THAT IS HURTING ROYAL CHALLENGERS BANGALORE

IPL 2020 | വിരാട് കോഹ്ലി ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്; തലകുനിച്ച് ആരാധകർ

കഴിഞ്ഞ ദിവസം നായകൻ വിരാട് കോഹ്ലി തിളങ്ങിയെങ്കിലും ബാറ്റിങ് നിരയിലെ മറ്റുള്ളവർ നിരാശപ്പെടുത്തിയത് ബാംഗ്ലൂരിന് തിരിച്ചടിയായി.

News18 Malayalam | news18-malayalam
Updated: October 6, 2020, 3:44 PM IST
IPL 2020 | വിരാട് കോഹ്ലി ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്; തലകുനിച്ച് ആരാധകർ
kohli
  • Share this:
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ വിജയമാണ് കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽ നേടിയത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ നാലിന് 196 റൺസ് എന്ന സ്കോർ മറികടക്കാൻ ബാംഗ്ലൂരിന് സാധിച്ചില്ല. ആർസിബി ഇന്നിംഗ്സ് 137ൽ അവസാനിച്ചതോടെ ഡൽഹി ക്യാപിറ്റൽസ് 59 റൺസിന് വിജയിച്ചു.

ആദ്യ മൽസരങ്ങളിൽ ഭേദപ്പെട്ട തുടക്കമാണ് ആർസിബിക്ക് ലഭിച്ചത്. ആദ്യ അഞ്ച് കളികളിൽ മൂന്നെണ്ണത്തിൽ ജയിക്കാൻ അവർക്ക് സാധിച്ചു. കഴിഞ്ഞ ദിവസം നായകൻ വിരാട് കോഹ്ലി തിളങ്ങിയെങ്കിലും ബാറ്റിങ് നിരയിലെ മറ്റുള്ളവർ നിരാശപ്പെടുത്തിയത് ബാംഗ്ലൂരിന് തിരിച്ചടിയായി.

എന്നാൽ ഫീൽഡിങ്ങിനിടെ കോഹ്ലി വരുത്തിയ പിഴവ് ബാംഗ്ലൂരിന്‍റെ തോൽവിക്ക് പ്രധാന കാരണമായെന്ന വിലയിരുത്തൽ ശക്തമാണ്. ഡൽഹി ഇന്നിംഗ്സിൽ മികവ് കാട്ടിയ മാർക്കസ് സ്റ്റോയിനിസിന്‍റെ ക്യാച്ച് കോഹ്ലി വിട്ടുകളഞ്ഞത് തിരിച്ചടിയായി. വ്യക്തിഗത സ്കോർ 30ൽ നിൽക്കെയാണ് കോഹ്ലി സ്റ്റോയിനിസിനെ വിട്ടുകളഞ്ഞത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സ്റ്റോയിനിസും റിഷഭ് പന്തും ചേർന്ന് മികച്ച സ്കോറിലേക്കു ഡൽഹിയെ എത്തിച്ചു.

ടൂർണമെന്‍റിൽ ഇതാദ്യമായല്ല കോഹ്ലി നിർണായക ക്യാച്ചുകൾ വിട്ടുകളയുന്നത്. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിന്‍റെ ക്യാച്ച് കോഹ്ലി രണ്ടുതവണ വിട്ടുകളഞ്ഞു. “അതിനിടയിലുള്ള പ്രധാനപ്പെട്ട അവസരങ്ങൾ, അത് ലഭിക്കുമ്പോൾ മുതലാക്കേണ്ടതുണ്ട്, അർദ്ധ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതു പോലെയല്ല, ഉറച്ച അവസരങ്ങൾ വിട്ടുകളയുന്നത് വേദനിപ്പിക്കുന്നു,” കോഹ്‌ലി കളിക്കുശേഷമുള്ള ചടങ്ങിൽ പറഞ്ഞു. മികച്ച ഫീൽഡർ കൂടിയായ കോഹ്ലി നിസാരപ്പെട്ട ക്യാച്ചുകൾ വിട്ടുനൽകുന്നതിൽ ആരാധകർ നിരാശയിലാണ്.

“പവർ പ്ലേയ്ക്കുശേഷം ഞങ്ങൾ ഗെയിമിൽ പിടിമുറുക്കി, പിന്നീട് സ്റ്റോയിനിസ് നന്നായി ബാറ്റ് ചെയ്തു, ഞങ്ങൾ അദ്ദേഹത്തിന് ഒരു ലൈഫ് നൽകി, അത് ശരിക്കും കളി നമ്മളിൽ നിന്ന് അകറ്റിക്കളഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ആദ്യ ആറിൽ തന്നെ അവർക്ക് മികച്ച തുടക്കം കിട്ടി, അടുത്ത എട്ട് ഓവറിൽ ഞങ്ങൾ തിരിച്ചുവന്നു. എന്നാൽ, അവസാന ഘട്ടം വീണ്ടും നമ്മിൽ നിന്ന് കളി അകന്നുപോയി,” കോഹ്‌ലി പറഞ്ഞു.

“ചെറിയ തെറ്റുകൾ വലിയ തിരിച്ചടി നൽകും. ചേസിംഗിൽ വലിയ കൂട്ടുകെട്ടുകൾ സൃഷ്ടിക്കുകയാണ് വേണ്ടത്. 10 ഓവറുകൾ അവസാനിക്കുമ്പോൾ ഞങ്ങൾക്ക് 7-8 വിക്കറ്റുകൾ നിലനിർത്തിയിരുന്നെങ്കിൽ, കളിയിലേക്കും തിരിച്ചുവരാമായിരുന്നു ”കോഹ്‌ലി പറഞ്ഞു.
Published by: Anuraj GR
First published: October 6, 2020, 3:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories