നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| ബാറ്റ് ശരിയാക്കുന്ന വിരാട് കോഹ്ലി; തന്റെ ബാറ്റ് കൂടി ശരിയാക്കുമോയെന്ന് ഹാർദിക് പാണ്ഡ്യ

  IPL 2020| ബാറ്റ് ശരിയാക്കുന്ന വിരാട് കോഹ്ലി; തന്റെ ബാറ്റ് കൂടി ശരിയാക്കുമോയെന്ന് ഹാർദിക് പാണ്ഡ്യ

  ബാലൻസ് ശരിയാക്കാൻ ബാറ്റിന്റെ ഹാൻഡിലിന‍്റെ ചെറിയ ഭാഗം മുറിച്ചു മാറ്റുന്ന വീഡിയോ ആണ് കോഹ്ലി പോസ്റ്റ് ചെയ്തത്.

  Image:Instagram

  Image:Instagram

  • Share this:
   ക്രിക്കറ്റ് താരങ്ങൾക്ക് ബാറ്റെന്നാൽ സ്വന്തം കുഞ്ഞിനെ പോലെയാകും. മറ്റാർക്കും വിട്ടുകൊടുക്കാതെ സ്വയം പരിപാലിച്ച് നോക്കുന്ന ഏറ്റവും പ്രിയപ്പെട്ട ഒന്ന്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോഹ്ലിയും ഇതിൽ നിന്ന് വ്യത്യസ്തനല്ല.

   സിക്സുകളും ഫോറുകളും പിറക്കുന്ന തന്റെ ബാറ്റ് റിപ്പയർ ചെയ്യുന്നതും കോഹ്ലി തന്നെയാണ്. ബാറ്റ് ശരിയാക്കുന്ന വീഡിയോ കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

   You may also like:IPL 2020| റെയ്നക്ക് പകരക്കാരനെ കണ്ടെത്തിയെന്ന് സൂചന; പുതിയ താരത്തെ വരവേൽക്കാൻ ഒരുങ്ങി ചെന്നൈ ആരാധകർ 

   ബാലൻസ് ശരിയാക്കാൻ ബാറ്റിന്റെ ഹാൻഡിലിന‍്റെ ചെറിയ ഭാഗം മുറിച്ചു മാറ്റുന്ന വീഡിയോ ആണ് കോഹ്ലി പോസ്റ്റ് ചെയ്തത്. തന്റെ ബാറ്റിനെ പരിപാലിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നുവെന്നും വീഡിയോയ്ക്ക് നൽകിയ കുറിപ്പിൽ കോഹ്ലി പറയുന്നു.   കോഹ്ലിയുടെ വീഡിയോയ്ക്ക് താഴെ മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യയുടെ കമന്റാണ് രസകരം. തന്റെ കുറച്ചു ബാറ്റുകൾ കൂടി ശരിയാക്കാനുണ്ട്. അങ്ങോട്ട് അയക്കാം എന്നാണ് പാണ്ഡ്യയുടെ കമന്റ്.

   You may also like:IPL 2020| ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം ഈ പതിനെട്ടുകാരൻ; പറയുന്നത് റോബിൻ ഉത്തപ്പ 

   സെപ്റ്റംബർ 19ന് നടക്കാനിരിക്കുന്ന ഐപിഎല്ലിനുള്ള ഒരുക്കത്തിലാണ് താരങ്ങളെല്ലാം. നവംബർ 10 വരെ 53 ദിവസങ്ങളിലാണ് യുഎഇയിൽ മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ ചൈന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും.

   സെപ്റ്റംബർ 21 നാണ് കോഹ്ലിയുടെ ആർസിബിയും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം.
   Published by:Naseeba TC
   First published:
   )}