നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| കോഹ്ലിയിലേക്ക് വെറും 43 റൺസ് ദൂരം; രോഹിത് ശർമ റെക്കോർഡ് ഭേദിക്കുന്ന നിമിഷത്തിന് കാത്ത് ആരാധകർ

  IPL 2020| കോഹ്ലിയിലേക്ക് വെറും 43 റൺസ് ദൂരം; രോഹിത് ശർമ റെക്കോർഡ് ഭേദിക്കുന്ന നിമിഷത്തിന് കാത്ത് ആരാധകർ

  747 റൺസാണ് ഐപിഎല്ലിൽ കോഹ്ലി ചെന്നൈയ്ക്കെതിരെ നേടിയത്.

  IPL 2020

  IPL 2020

  • Share this:
   ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുമ്പോൾ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്. വെറും 43 റൺസ് മാത്രം നേടിയാൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏറ്റവും അധികം റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റെക്കോർഡ് രോഹിത് ശർമയ്ക്ക് മറികടക്കാം.

   747 റൺസാണ് ഐപിഎല്ലിൽ കോഹ്ലി ചെന്നൈയ്ക്കെതിരെ നേടിയത്. 27 മത്സരങ്ങളിൽ നിന്ന് 705 റൺസാണ് ചെന്നൈയ്ക്കെതിരെ രോഹിത് ശർമ നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ കോഹ്ലിയുടെ പേരിലുള്ള റെക്കോർഡ് രോഹിത് മറികടക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

   കോഹ്ലി-ശർമ പോരാട്ടം അവിടം കൊണ്ടും തീരില്ല. ഇന്നത്തെ മത്സരത്തിൽ കോഹ്ലിയുടെ റെക്കോർഡ് രോഹിത് ശർമ മറികടന്നാലും ആർസിബി-ചെന്നൈ മത്സരത്തിൽ റെക്കോർഡ് വീണ്ടും സ്വന്തമാക്കാൻ കോഹ്ലിക്ക് കഴിഞ്ഞേക്കും. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡ് ഭേദിച്ച് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ രോഹിതിന് ആയാൽ മുംബൈ ഇന്ത്യൻസിനും ആത്മവിശ്വാസം വർധിപ്പിക്കാം.

   ഐപിഎല്ലിൽ വിജയങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ മുന്നിലല്ലെങ്കിലും ഏറ്റവും സ്ഥിരതയുള്ള ടീം എന്ന വിശേഷണം ധോണിയുടെ മഞ്ഞപ്പടയ്ക്ക് സ്വന്തമാണ്. ഐപിഎൽ ചരിത്രത്തിൽ കളിച്ച എല്ലാ മത്സരത്തിലും സെമിയിലും എത്തിയ ഏക ടീമും ചെന്നൈ ആണ്. എട്ട് തവണയാണ് ടീം ഫൈനലിൽ കളിച്ചത്.

   ചെന്നൈയെ നേരിടുക എന്നതാണ് ഏറ്റവും ശ്രമകരമെന്ന് മറ്റ് ടീമുകളും ഉറപ്പിച്ചു പറയും. ബാറ്റ്സ്മാൻമാരെ വലയ്ക്കുന്നതിൽ ചെന്നൈയുടെ ബൗളർമാർ തന്നെയാണ് മുന്നിൽ. ഇത്തവണയും ചെന്നൈയുടെ ബൗളർമാരെ നേരിടുക എന്നതാവും ബാറ്റ്സ്മാൻമാരുടെ പ്രധാന വെല്ലുവിളി.

   അബുദാബി ഷേയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് ചെന്നൈ-മുംബൈ മത്സരം.
   Published by:Naseeba TC
   First published:
   )}